ആയൂർ : ഛത്തിസ്ഗഡിലെ ദുർഗിൽ രണ്ട് കന്യാസ്ത്രീകളെ കള്ള കേസ് ചുമത്തി തുറുങ്കിലടച്ച തിൽപ്രതിഷേധിച്ച് മലങ്കര കാത്തലിക് അസോസിയേഷൻ ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ വായ്മൂടി ക്കെട്ടി പ്രതിഷേധിച്ചു. തുടർന്ന് പ്രതിഷേധ സംഗമവും റാലിയും നടത്തി.
അകാരണമായ കുറ്റം ചുമത്തി സിസ്റ്റേഴ്സിനെ ജയിലിൽ അടച്ചതിന് ശേഷം ഒന്പത് ദിവസം കഴിഞ്ഞാണ് ജാമ്യം ലഭിച്ചത്. ഇത് ഭരണകൂട ഭീകരതയാണ്. കന്യാസ്ത്രീകൾക്കെതിരേ എടുത്തിരിക്കുന്ന എഫ്ഐആർ റദ്ദ് ചെയ്യുക, ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വത്രന്ത്ര്യം അനുവദിക്കുക, മലയാളി കന്യാസ്ത്രീകൾക്ക് ഉണ്ടായ ദുരാവസ്ഥ ഇനി ആർക്കും ഉണ്ടാകരുത്, കള്ളക്കേസ് എടുപ്പിച്ചവർക്കെതിരേ ഉചിതമായ നിയമ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധ സംഗമം നടത്തിയത്.
ഇത്തരം അനുഭവങ്ങൾക്കെതിരേ നിരന്തര സമരപോരാട്ടങ്ങൾ സംഘടിപ്പിക്കും. ജില്ലാ വികാരി ഫാ. ജോൺ അരീയ്ക്കൽ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ വൈദിക ഉപദേഷ്ടാവ് ഫാ. അരുൺ ഏറത്ത്, ജില്ലാ പ്രസിഡന്റ് ജേക്കബ് കളപ്പുരയ്ക്കൽ, ജില്ലാ സെക്രട്ടറി രാജീവ് കോശി, ഫാ. തോമസ് മരോട്ടി മൂട്ടിൽ, ഫാ. തോമസ് കുരുവിള, ഫാ. തോമസ് മുളകുവിള, ഫാ. തോമസ് കോയിപ്പുറത്ത്, സിസ്റ്റർ അനശ്വര, ഫാ .അനു ജോസ്, ഫാ. ജോൺ പാലവിള ,ഫാ. ടോം തെക്കംവിള എന്നിവർ പ്രസംഗിച്ചു.
ട്രഷറർ ഐസക്ക്, പോൾ രാജ് പൂയപ്പള്ളി, മിനി സബിസ്റ്റ്യൻ, ഷാജു തേക്കിൻ കാട്ടിൽ, റെജി ഡാനിയേൽ, കെ.ഷിബി , മത്തായി കുട്ടി, മിനി സജി, അനില ബിജു, ബിന്ദുവിൽസൺ, സിസ്റ്റേഴ്സ് എന്നിവർ പ്രതിഷേധ സംഗമത്തിനും റാലിക്കും നേതൃത്വം നൽകി.