ആ​ശു​പ​ത്രി​യി​ൽ പൊ​തിച്ചോറു​മാ​യി കു​ട്ടി​പോ​ലീ​സ്
Sunday, August 3, 2025 6:17 AM IST
പ​ര​വൂ​ർ : പ​ര​വൂ​ർ എ​സ്എ​ൻ വിജി എ​ച്ച്എ​സി​ലെ എ​സ്പിസി യൂ​ണി​റ്റി െ ന്‍റ നേ​തൃ​ത്വ​ത്തി​ൽ പ​ര​വൂ​ർ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പൊ​തി​ച്ചോ​റ് വി​ത​ര​ണം ന​ട​ത്തി. 15-ാ​മ​ത് എ​സ്പിസി വാ​ർ​ഷി​ക ദി​നാ​ചാ​ര​ണ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കാ​യി ന​ട​ന്ന പൊ​തി​ച്ചോ​റ് വി​ത​ര​ണം എ​സ്പിസി ഡ​ബ്യുഡിഐ ല​ക്ഷ്മി പ്രി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ശു​പ​ത്രി സിഎംഒ ​ഡോ. മി​നി, സ്കൂ​ൾ മാ​നേ​ജ​ർ എ​സ്.സാ​ജ​ൻ, പ്ര​ഥ​മാ​ധ്യാ​പി​ക എ​സ്. പ്രീ​ത, എ​സ് പി ​സി ക​മ്യു​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ർ പി. ​ആ​ർ.​ശ്രീ​തു, സ​രി​ഗ.​എ​സ്. ഉ​ണ്ണി​ത്താ​ൻ, അ​ജ​യ​കു​മാ​ർ, പി ​റ്റി എ ​എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, എ​സ്പിസി കേ​ഡ​റ്റു​ക​ൾ, സ്കൂ​ൾ സ്റ്റാ​ഫ്‌ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.