ഫാ.​ജോ​ർ​ജ് ഹെ​സ് സ്മാ​ര​ക സാ​ഹി​ത്യ മ​ത്സ​രം സംഘടിപ്പിച്ചു
Sunday, August 3, 2025 6:17 AM IST
കൊ​ല്ലം: പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​നും ഐ​സി​എ​സ്ഇ/​ഐ​എ​സ് സി ​സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ എ​എ​സ്ഐ​എ​സ് സി ​സ്ഥാ​പ​ക​നു​മാ​യ ഫാ.​ജോ​ർ​ജ് ഹെ​സ് സ്മാ​ര​ക സോ​ൺ - എ ​സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ ത​ങ്ക​ശ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ ന​ട​ന്നു. സോ​ൺ-​എ സ്കൂ​ളു​ക​ളി​ൽ നി​ന്നും 92കു​ട്ടി​ക​ൾ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തു.

സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം ക്രി​മി​നോ​ള​ജി​സ്റ്റും അ​ഭി​ഭാ​ഷ​ക​നു​മാ​യ റെ​ക്സ് ജോ​വാ​കി​ൻ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​എ​സ്ഐ​എ​സ് സി ​കേ​ര​ള റീ​ജ​ൺ പ്ര​സി​ഡ​ന്‍റും ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ന്ത്യ​ൻ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ റ​വ.​ഡോ. സി​ൽ​വി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജൂ​ണിയ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ​ണാ ജോ​യി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​നു​റാ​ണി,കോ​ട്ട​യം പ​ള്ളി​ക്കൂ​ടം സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ബി​ന്ദു നാ​യ​ർ ,സ്റ്റു​ഡ​ന്‍റ്സ് പ്ര​തി​നി​ധി​ക​ളാ​യ ഫ്ലോ​റ മ​റി​യ ടെ​റ​ൻ​സ്, മി​ഷേ​ൽ സേ​റാ മാ​ർ​ട്ടി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.