കൊ​ട്ടി​യം ഹോ​ളി​ക്രോ​സ്‌ കോ​ള​ജ്‌ ഓ​ഫ്‌ ന​ഴ്‌​സിം​ഗി​ന് അ​ക്ര​ഡി​റ്റേ​ഷ​ൻ എ ​പ്ല​സ്
Monday, August 4, 2025 6:17 AM IST
കൊ​ട്ടി​യം: കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ്‌ ഹെ​ല്‍​ത്ത്‌ സ​യ​ന്‍​സി​ന്‍റെ കെ ​യു എ​ച്ച് എ​സ്, മി​ക​ച്ച ഗു​ണ നി​ല​വാ​ര​ത്തി​നു​ള്ള അ​ക്ര​ഡി​റ്റേ​ഷ​ൻ എ ​പ്ല​സ് നേ​ടി കൊ​ട്ടി​യം ഹോ​ളി​ക്രോ​സ്‌ കോ​ള​ജ്‌ ഓ​ഫ്‌ ന​ഴ്സിം​ഗ്.

ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വേ​ദി​യി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ മി​ക​ച്ച ന​ഴ്സിം​ഗ് കോ​ള​ജി​നു​ള്ള അം​ഗീ​കാ​ര​മാ​യ അ​ക്ര​ഡി​റ്റേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റും മൊ​മെ​ന്‍റോ​യും വൈ​സ്‌ ചാ​ന്‍​സ​ല​ര്‍ ഡോ. ​മോ​ഹ​ന​ന്‍ കു​ന്ന​മേ​ലി​ൽ നി​ന്നും ഹോ​ളി​ക്രോ​സ്‌ ന​ഴ്‌​സിം​ഗ്‌ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ ബെ​ര്‍​ത്താ പെ​രേ​പ്പാ​ട​ന്‍ ഏ​റ്റു​വാ​ങ്ങി.

പ​രി​പാ​ടി​യി​ല്‍ ഹോ​ളി​ക്രോ​സ്‌ ന​ഴ്‌​സിം​ഗ്‌ കോ​ള​ജ് കോ​ഓ​ര്‍​ഡി​നേ​റ്റ​റും അ​സോ​സി​യേ​റ്റ്‌ പ്ര​ഫ​സ​റു​മാ​യ എ​സ്. ചി​ക്കു സ​ന്നി​ഹി​ത​നാ​യി​രു​ന്നു.