സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി
Monday, August 4, 2025 6:17 AM IST
മ​ണ്ണൂ​ർ: ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ൽ 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി.

വി​വി​ധ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മ​ത്സ​രി​ച്ച സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
സ്കൂ​ൾ ഹെ​ഡ് ബോ​യ്, ഹെ​ഡ് ഗേ​ൾ, സി​ഇ​ഒ, സി​ഡി​ഒ, എ​സ്എ​സ്ഒ സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് അ​സ്‌​ലം മു​ഹ​മ്മ​ദ്, ആ​ദ്യ, കീ​ർ​ത്ത​ന, ബോ​വ​സ്, ശി​വ​ന​ന്ദ എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

തു​ട​ർ​ന്ന് ന​ട​ന്ന പിടിഎ ​എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ൽ മ​നോ​ജ് കു​ഞ്ഞ​പ്പ​നെ പി​ടിഎ ​പ്ര​സി​ഡ​ന്‍റാ​യും പ്ര​വീ​ണ ജോ​സ​ഫി​നെ സെ​ക്ര​ട്ട​റി​യാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പാ​ർ​ല​മെ​ന്‍റ്അം​ഗ​ങ്ങ​ളെ സ്കൂ​ൾ ബ​ർ​സാ​ർ ഫാ. ​ക്രി​സ്റ്റി ച​രു​വി​ള, പ്രി​ൻ​സി​പ്പ​ൽ റാ​ണി ഉ​മ്മ​ൻ ,വൈ​സ് പ്രി​ൻ​സി​പ്പ​ൽ സി​ജി എ​ന്നി​വ​ർ അ​നു​മോ​ദി​ച്ചു.