വി​മു​ക്ത​ഭ​ട​ന് നേ​രേ ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Sunday, August 3, 2025 6:17 AM IST
ചാ​ത്ത​ന്നൂ​ർ : വി​മു​ക്ത​ഭ​ട​നെ ആ​ക്ര​മി​ച്ച് പ​രി​ക്കേ​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കാ​രം​കോ​ട് കി​ണ​റു​മു​ക്ക് ച​രു​വി​ള വീ​ട്ടി​ൽ രാ​ഹു​ൽ എ​ന്ന വി. ​അ​ന​ന്തു (31) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചാ​ത്ത​ന്നൂ​രി​ൽ സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് ന​ട​ത്തു​ന്ന വി​മു​ക്ത​ഭ​ട​ൻ ഉ​ളി​യ​നാ​ട് സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് (44)നാ​ണ് പ​രി​ക്കേ​റ്റ​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഭാ​ര്യ​ക്ക് ബൈ​ക്കി​ൽ നി​ന്നും വീ​ണ് പ​രി​ക്കേ​റ്റു.

സം​ഭ​വ​ത്തെ കു​റി​ച്ച് പോ​ലീസ് പ​റ​യു​ന്ന​ത് - ഭാ​ര്യ​യു​മൊ​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി ഒ​ൻ​പ​തോ​ടെ ശീ​മാ​ട്ടി​യി​ലെ ബ​ന്ധു വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ൾ കാ​രം​കോ​ട് കി​ണ​റ് മു​ക്കി​ന് സ​മീ​പം പ്ര​തി​യു​ടെ വീ​ട്ടി​ന് മു​ന്നി​ൽ വ​ച്ച് യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ സ്കൂ​ട്ട​ർ ത​ട​ഞ്ഞു നി​ർ​ത്തി വെ​ട്ടി​യും കു​ത്തി​യും പ​രി​ക്കൽപ്പിക്കു​ക​യാ​യി​രു​ന്നു.

മ​യ​ക്കു മ​രു​ന്ന് ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​തി മാ​ര​ക​യു​ധ​വു​മാ​യി റോ​ഡി​ൽ ഇ​റ​ങ്ങി​യ​പ്പോ​ൾ ആ​ണ് ഫ്രാ​ൻ​സി​സ് ഭാ​ര്യ​യ്ക്ക് ഒ​പ്പം ബൈ​ക്കി​ൽ വ​രു​ന്ന​ത് ക​ണ്ട് ത​ട​ഞ്ഞു നി​ർ​ത്തി ആ​ക്ര​മി​ക്കു​ന്ന​തെ​ന്ന് പോ​ലീസ് പ​റ​ഞ്ഞു.

ചാ​ത്ത​ന്നൂ​രി​ൽ കെഎ​സ് ആ​ർടിസി ബ​സു​ക​ൾ അ​ടി​ച്ചു ത​ക​ർ​ത്ത​തി​ലും വീ​ടു​ക​ളി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​തി​ലും ഉ​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലും മ​യ​ക്കു മ​രു​ന്ന് വി​പ​ണ​ന കേ​സു​ക​ളി​ലും പ്ര​തി​യാ​ണ് അ​ന​ന്തു. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻഡ് ചെ​യ്തു.