വി​ദേ​ശ​മ​ദ്യ​വും പു​ക​യി​ല ഉ​ത്പന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ
Sunday, August 3, 2025 6:17 AM IST
കു​ള​ത്തൂ​പ്പു​ഴ: റൂ​റ​ൽ എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന 54 കു​പ്പി വി​ദേ​ശ​മ​ദ്യ​വും നി​രോ​ധി​ത പു​ക​യി​ല ഉത്പന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി.

വെ​ള്ളി​ല പ​തി​നൊ​ന്നാം മൈ​ൽ ശ്രീ​വി​ലാ​സം വീ​ട്ടി​ൽ ശ്രീ​ജി​ത്ത് (41) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.​കു​ള​ത്തൂ​പ്പു​ഴ എ​സ് എ​ച്ച് ഒ​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം . സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷാ​ജ​ഹാ​ൻ, വി​നോ​ദ്, എഎ​സ്ഐ ​സ​ജീ​വ്, സിപിഒമാ​രാ​യ സു​ബി​ൻ, വി​നീ​ഷ്, ന​ന്ദു, അ​ജി​ത്ത്, ഉ​ബൈ​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം പ​തി​നൊ​ന്നാം മൈ​ൽ വെ​ള്ളി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ശ്രീ​ജി​ത്തി​ന്‍റെ കാ​റി​ൽ നി​ന്ന് മ​ദ്യ​വും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​ത്.

പി​ടി​ച്ചെ​ടു​ത്ത മ​ദ്യം 54 കു​പ്പി​ക​ളി​ലാ​യി 23.6 ലി​റ്റ​ർ ഉ​ണ്ടാ​യി​രു​ന്നു. മ​ദ്യം കാ​റി​ൽ കൊ​ണ്ടു​ന​ട​ന്ന് വി​ല്പന ന​ട​ത്തു​ക​യാ​യി​രു​ന്നു ഇ​യാ​ളു​ടെ രീ​തി​യെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.