സ്വർണമാല തിരികെ നൽകി ജീവകാരുണ്യ പ്രവർത്തകൻ മാതൃകയായി
Monday, August 4, 2025 6:17 AM IST
ച​വ​റ : ലൂ​ർ​ദ് മാ​താ കോ​ൺ​വെ​ന്‍റി​ന് സ​മീ​പ​മു​ള്ള സ്റ്റേ​ഷ​ന​റി ക​ട​യു​ടെ സ​മീ​പ​ത്ത് നി​ന്നും ക​ള​ഞ്ഞു കി​ട്ടി​യ സ്വ​ർ​ണ​മാ​ല തി​രി​കെ ന​ൽ​കി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ആ​ന്‍റ​ണി മ​രി​യാ​ൻ.

ഒ​രു പ​വ​ൻ സ്വ​ർ​ണ​മാ​ല​യാ​ണ് ക​ള​ഞ്ഞു​കി​ട്ടി​യ​ത്. സ്വ​ർ​ണ​മാ​ല ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ച്ചു. മാ​ല ക​ള​ഞ്ഞു കി​ട്ടി​യ​വി​വ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ചെ​റു​ശേ​രി​ഭാ​ഗം സ്വ​ദേ​ശി സാ​മി​ന്‍റെ മാ​ല​യാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞു.

തു​ട​ർ​ന്ന് ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെത്തി സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ അ​ബ്ദു​ൾ റൗ​ഫി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മാ​ല ഉ​ട​മ​സ്ഥ​ന് കൈ​മാ​റു​ക​യും ചെ​യ്തു.