കുളത്തൂപ്പുഴ : ബിഎംജി എച്ച്എസിൽ എസ്പിസി ദിനാഘോഷം സ്കൂൾ ഹെഡ്മാസ്റ്റർ കെ.ഷാജുമോൻ ഉദ്ഘാടനം ചെയ്തു. ഗാർഡിയൻ പിടിഎ പ്രസിഡന്റ് സാനു ജോർജ് അധ്യക്ഷനായിരുന്നു.
സിപിഒ നന്ദു, പിടിഎ അംഗം ഷൈജു ഷാഹുൽ, സിപിഒ റോജി വർഗീസ്, എസിപി ഒ.ലീനാമോൾ,അനിത തോമസ്, കേഡറ്റുകളായ എസ്.അജ്മിയ , എസ്.അനഘ, റൂഷ്ദാ മുജീബ്, വിറ്റ്നാ റോസ് നൈനാൻ എന്നിവർ നേതൃത്വം നൽകി.
കുളത്തൂപ്പുഴ: ചോഴിയക്കോട് പട്ടിക വർഗവികസന വകുപ്പിന്റെ നിയന്ത്രണത്തിൽ കുളത്തൂപ്പുഴയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് ദിനം ആചരിച്ചു.
സ്കൂൾ പ്രഥമ അധ്യാപിക സി. ഗിരിജ പതാക ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. സിപിഒ ആർ.സന്തോഷ് , സ്റ്റാലിൻ, അധ്യാപകൻ എച്ച്.ഹസൈൻ, എസ്പിസി ഡ്രിൽ ട്രെയിനർ വി.വിഷ്ണു, സിവിൽ ഓഫീസർ സുബിൻ സജി എന്നിവർ പ്രസംഗിച്ചു.
എസ്പിസി കേഡറ്റ് ഫ്രാൻസിസ് റോയിയുടെ നേതൃത്വത്തിൽ വിദ്യാർഥികളുടെ പരേഡും നടന്നു.
കൊട്ടിയം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പതിനഞ്ചാമത് സ്ഥാപക ദിനം ആഘോഷിച്ചു. സെറിമോണിയൽ പരേഡിൽ സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ സല്യൂട്ട് സ്വീകരിച്ചു.
കൊല്ലം ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് സെറിമോണിയൽ പരേഡ് നടന്നത്. വിമലഹൃദയ സ്കൂളിലെ എമിൻ നൗറിൻ പരേഡ് കമാൻഡറായി. പരേഡിൽ വിമലഹൃദയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, ക്രിസ്തുരാജ് ഹയർസെക്കൻഡറി സ്കൂൾ, എസ് എൻ ട്രസ്റ്റ് സ്കൂൾ,
സെന്റ് അലോഷ്യസ്, വെസ്റ്റ് കൊല്ലം ഹയർ സെക്കൻഡറി സ്കൂൾ, വള്ളിക്കീഴ് ഹയർസെക്കൻഡറി സ്കൂൾ, കൊല്ലം ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, എ വി ജി എച്ച്എസ്എസ് തഴവ എന്നീ സ്കൂളുകളിലെ കേഡറ്റുകളും, മങ്ങാട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ എസ്പിസി ബാൻഡ് ട്രൂപ്പും ഉൾപ്പെടെ 230 കേഡറ്റുകളാണ് സെറിമോണിയൽ പരേഡിൽ പങ്കെടുത്തത്.
അഡീഷണൽ എസ്പി സക്കറിയ മാത്യു ലഹരിക്കെതിരായ പ്രതിജ്ഞ കേഡറ്റുകൾക്ക് ചൊല്ലിക്കൊടുത്തു. കൊല്ലം അസി.കമ്മീഷണർ എസ്. ഷെരീഫ്, പള്ളിത്തോട്ടം പോലീസ് ഇൻസ്പെക്ടർ ബി.ഷെഫീഖ്, കൊല്ലം ബോയ്സ് സ്കൂൾ പ്രിൻസിപ്പൽ ഹെർമ്മോയിൻ പി. മാക്സ്വെൽ, എസ്പിസി കോ ഓർഡിനേറ്റർ ഷഹീർ , ഡി. ഡാഡ് ഓർഡിനേറ്റർ ബിനു, ജ്യോതിഷ് സ്കൂളുകളിലെ ഡ്രിൽ ഇൻസ്ട്രക്ടർമാരായ പോലീസ് ഉദ്യോഗസ്ഥർ, കമ്യൂണിറ്റി പോലീസ് ഓഫീസർമാരായ അധ്യാപകർ എന്നിവർ നേതൃത്വം നൽകി.