സ്നേ​ഹാ​ശ്ര​മ​ത്തി​ന് കെ​എ​സ്എ​ഫ്ഇയു​ടെ ഓ​ണ​സ​മ്മാ​നം
Sunday, August 3, 2025 6:17 AM IST
പാ​രി​പ്പ​ള്ളി: വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ലെ വൃ​ദ്ധ​മാ​താ​പി​താ​ക്ക​ൾ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി, ഓ​ണ​സ​മ്മാ​ന​മാ​യി കെ ​എ​സ് എ​ഫ് ഇ ​ഒ​രു വാ​ഹ​നം വാ​ങ്ങി ന​ൽ​കി . കെഎ​സ്എ​ഫ്ഇയു​ടെ 2024 - 2025 ലെ ​സിഎ​സ്ആ​ർ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 10 ല​ക്ഷം​രൂ​പ​യു​ടെ മാ​രു​തി ബ്രീ​സ കാ​റി​ന്‍റെ താ​ക്കോ​ൽ​ദാ​നം മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ. രാ​ധാ​കൃ​ഷ്ണ​ന് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ​എ​സ്എ​ഫ്ഇ​ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ. ​പു​ന​ലൂ​ർ​സോ​മ​രാ​ജ​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി.

ഗാ​ന്ധി​ഭ​വ​ൻ ​ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ഷാ​ഹി​ദാ​ക​മാ​ൽ, മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌ടർ ബി. ​ശ​ശി​കു​മാ​ർ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ബി.​മോ​ഹ​ന​ൻ, അ​സി.​സെ​ക്ര​ട്ട​റി ജി.​ഭു​വ​ന​ച​ന്ദ്ര​ൻ, സ്നേ​ഹാ​ശ്ര​മം സെ​ക്ര​ട്ട​റി പി.​എം.​രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.