ശൗ​ചാ​ല​യം പൂ​ട്ടിക്കെ​ട്ടി; ജ​നം വ​ല​യു​ന്നു
Monday, August 4, 2025 6:26 AM IST
പു​ന​ലൂ​ർ: താ​ലൂ​ക്കാ​ശു​പ​ത്രി​യ്ക്കു മു​ന്നി​ലു​ള​ള പൊ​തു ശൗ​ചാ​ല​യം പൂ​ട്ടി​യി​രി​ക്കു​ന്ന​തി​നാ​ൽ രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും വ​ഴി​യാ​ത്ര​ക്കാ​രും വ​രെ വ​ല​യു​ക​യാ​ണ്. താ​ലൂ​ക്കാ​ശു​പ​ത്രി​യ്ക്കു മു​ന്നി​ൽ റോ​ഡു സൈ​ഡി​ൽ കാ​ണു​ന്ന ശൗ​ചാ​ല​യ​മാ​ണ് അ​ട​ച്ചി​ട്ടി​രി​യ്ക്കു​ന്ന​ത്. നൂ​റു​ക​ണ​ക്കി​ന് വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്ന ശൗ​ചാ​ല​യ​മാ​ണ് പൂ​ട്ടി​യി​രി​ക്കു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും വ​ഴി​യാ​ത്ര​ക്കാ​രും വ​രെ ഇ​ത് മൂ​ലം ആ​ശു​പ​ത്രി​യ്ക്ക് ഉ​ള്ളി​ലു​ള്ള ശൗ​ചാ​ല​യ​ങ്ങ​ളെ ആ​ശ്ര​യി​ക്കേ​ണ്ട​അ​വ​സ്ഥ​യി​ലാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​ന്നി​രു​ന്ന യാ​ത്ര​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​ശൗ​ചാ​ല​യം. ഇ​തു വ​ഴി ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്.

അ​വ​ർ​ക്കെ​ല്ലാം സ​ഹാ​യ​ക​മാ​യി​രു​ന്ന ശൗ​ചാ​ല​യ​മാ​ണ് യാ​തൊ​രു അ​റി​യി​പ്പും കൂ​ടാ​തെ പൂ​ട്ടി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്.