കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്
Sunday, August 3, 2025 6:20 AM IST
പ​ര​വൂ​ർ : റോ​ഡി​ലെ കു​ഴി ക​ണ്ട് വെ​ട്ടി തി​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് ബൈ​ക്കി​ലി​ടി​ച്ചു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നാ​യ ഇ​ട​വ സ്വ​ദേ​ശി ഷി​ബി​ലി​യെ പാ​രി​പ്പ​ള്ളി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​

പ​ര​വൂ​ർ -വ​ർ​ക്ക​ല റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​ര​വൂ​ർ നി​ന്നും വ​ർ​ക്ക​ല​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​വും വ​ർ​ക്ക​ല​യി​ൽ നി​ന്നും വ​രി​ക​യാ​യി​രു​ന്ന കാ​റും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

റോ​ഡി​ലെ കു​ഴി​യി​ൽ വീ​ഴാ​തെ വെ​ട്ടി​ത്തി​രി​ക്കു​ന്ന​തി​നി​ട​യി​ൽ നി​യ​ന്ത്ര​ണം തെ​റ്റി​യ കാ​ർ എ​തി​ർ ദി​ശ​യി​ൽ വ​ന്ന ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ വൈ​ദ്യു​തി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ഉ​ണ്ടാ​യി കാ​റി​ൽ അ​ഗ്നി​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യെ​ങ്കി​ലും നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം തീ​പി​ടിത്ത​ത്തി​ൽ നി​ന്നും ഒ​ഴി​വാ​യി.

ബൈ​ക്ക് യാ​ത്രി​ക​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ന്നും പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.