എം​​എ​​സി​​ടി കോ​​ട​​തി ക്യാ​​മ്പ് ഏ​​റ്റു​​മാ​​നൂ​​രി​​ൽ
Thursday, August 14, 2025 7:11 AM IST
ഏ​​റ്റു​​മാ​​നൂ​​ർ: കോ​​ട്ട​​യം മോ​​ട്ടോ​​ർ ആ​​ക്സി​​ഡ​​ന്‍റ് ക്ലെ​​യിം ട്രൈ​​ബ്യൂ​​ണ​​ൽ കോ​​ട​​തി​​യു​​ടെ ക്യാ​​മ്പ് ഏ​​റ്റു​​മാ​​നൂ​​രി​​ൽ. ഉ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ 10.15 ന് ​​കു​​ടും​​ബ​ക്കോ​​ട​​തി ഹാ​​ളി​​ൽ ജി​​ല്ലാ ജ​​ഡ്ജി പ്ര​​സൂ​​ൺ മോ​​ഹ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. ഏ​​റ്റു​​മാ​​നൂ​​ർ ബാ​​ർ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. സി​​ബി വെ​​ട്ടൂ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.

കു​​ടും​​ബ​ക്കോ​​ട​​തി ജി​​ല്ലാ ജ​​ഡ്ജി കെ.​എം. വാ​​ണി മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. എ​​ല്ലാ മാ​​സ​​ത്തി​​ലും ര​​ണ്ടാം വ്യാ​​ഴാ​​ഴ്ച​​യാ​​ണ് ഏ​​റ്റു​​മാ​​നൂ​​രി​​ൽ ക്യാ​​മ്പ് ന​​ട​​ക്കു​​ന്ന​​ത്. ഏ​​റ്റു​​മാ​​നൂ​​രി​​ലെ നി​​ർ​​ദി​​ഷ്ട കോ​​ട​​തി സ​​മു​​ച്ച​​യം പൂ​​ർ​​ത്തി​​യാ​​കു​​മ്പോ​​ൾ എം​​എ​​സി​​ടി ക്യാ​​മ്പ് എ​​ല്ലാ ദി​​വ​​സ​​വും ഉ​​ണ്ടാ​​കു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.