നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ താ​ഴ്ന്നു പ​റ​ന്നു; കൗതുകവും ആ​ശ​ങ്കയും
Thursday, August 14, 2025 7:21 AM IST
പെ​രു​വ: കൗ​തു​ക​വും ആ​ശ​ങ്ക​യു​യർത്തി നേ​വി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ താ​ഴ്ന്നു പ​റ​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ പ​ത്തോ​ടെ പെ​രു​വ മൂ​ര്‍​ക്കാ​ട്ടി​പ്പ​ടി​ക്കു സ​മീ​പം മ​ണ്ണെ​ടു​ത്തു മാ​റ്റി​യ മ​ല​യു​ടെ മു​ക​ളി​ലാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ പ​റ​ന്നുനി​ന്ന​ത്. ഹെ​ലി​കോ​പ്റ്റ​ര്‍ താ​ഴ്ന്നു പ​റ​ന്നുനി​ന്ന​തോ​ടെ സ​മീ​പ​ത്തെ വീ​ടു​ക​ളി​ല്‍നി​ന്ന് ആ​ളു​ക​ള്‍ ആ​ശ​ങ്ക​യോ​ടെ പു​റ​ത്തി​റ​ങ്ങി നോ​ക്കിനി​ന്നു.

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ വാ​തി​ല്‍ തു​റ​ന്നു കി​ട​ക്കു​ക​യാ​യി​രു​ന്നു. നേ​വി​യു​ടെ പ​രി​ശീ​ല​നപ്പ​റ​ക്ക​ലാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന വി​വ​രം പി​ന്നീ​ടാ​ണ് ജ​ന​ങ്ങ​ള്‍ അ​റി​യു​ന്ന​ത്. അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​യാ​ല്‍ ആ​ളു​ക​ളെ എ​യ​ര്‍ ലി​ഫ്റ്റ് ചെ​യ്യാ​നു​ള്ള പ​രി​ശീ​ല​നം ന​ല്‍​കു​ക​യാ​യി​രു​ന്നു. ആ​ള്‍​ത്താമ​സ​മി​ല്ലാ​ത്ത സ്ഥ​ല​വും കൃ​ഷി​ക​ളി​ല്ലാ​ത്ത സ്ഥ​ല​വും നോ​ക്കി​യാ​ണ് ഹെ​ലി​കോ​പ്റ്റ​ര്‍ താ​ഴ്ന്നുപ​റ​ന്ന​ത്.

കോ​ട്ട​യം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​തേ ഹെ​ലി​കോ​പ്റ്റ​ര്‍ താ​ഴ്ന്നു പ​റ​ന്ന​താ​യും പ​റ​യു​ന്നു.