മു​ള​ക്കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍
Thursday, August 14, 2025 7:21 AM IST
പെ​രു​വ: മു​ള​ക്കു​ള​ത്ത് ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. മു​ള​ക്കു​ള​ത്ത് പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യ​ത്. കു​ന്ന​പ്പ​ള്ളി കു​മ്പ​ള​ശേ​രി​ല്‍ വീ​ട്ടി​ല്‍ അ​ന​ന്തു (20), വ​ടു​കു​ന്ന​പ്പു​ഴ കാ​ര​ടി​പ്പു​റം വീ​ട്ടി​ല്‍ അ​ജോ (20) എ​ന്നി​വ​രെ​യാ​ണ് വെ​ള്ളൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. എ​സ്എ​ച്ച്ഒ കെ.​എ​സ്. ലെ​ബി​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മു​ള​ക്കു​ളം വെ​ള്ളൂ​ര്‍ റോ​ഡി​ല്‍നി​ന്ന് ഇ​രു​വ​രെ​യും പി​ടി​കൂ​ടി​യ​ത്.

മു​ള​ക്കു​ളം, വ​ടു​കു​ന്ന​പ്പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​ല്‍​പ​ന​യും വ്യാ​പ​ക​മാ​ണെ​ന്ന് പ​രാ​തി​യു​ണ്ട്. നി​ര​വ​ധി​ത്ത​വ​ണ ഇ​വി​ടെനി​ന്നു പോ​ലീ​സും എ​ക്‌​സൈ​സും മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​ക്ക​ളെ പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. യു​വാ​ക്ക​ളെ പി​ന്നീ​ട് സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.