യു​ഡി​എ​ഫ് വി​ട്ട സി​ന്ധു സ​ജീ​വ​ൻ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു
Thursday, August 14, 2025 7:21 AM IST
വൈ​ക്കം: യു​ഡി​എ​ഫ് ബ​ന്ധം ഉ​പേ​ക്ഷി​ച്ച ന​ഗ​ര​സ​ഭ 13-ാംവാ​ർ​ഡ് കൗ​ൺ​സി​ല​റും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ സി​ന്ധു​ സ​ജീ​വ​ൻ സി​പി​എ​മ്മി​ൽ ചേ​ർ​ന്നു. വൈ​ക്കം ബോ​ട്ട്ജെ​ട്ടി​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സി​പി​എം കോ​ട്ട​യം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ആ​ര്‍. ര​ഘു​നാ​ഥ​ൻ സി​ന്ധു ​സ​ജീ​വ​നെ പാ​ർ​ട്ടി പ​താ​ക കൈ​മാ​റി പാ​ർ​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ചു.

സി​പി​എം ഏ​രി​യാ ക​മ്മി​റ്റി​യം​ഗം എം.​ സു​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ കൗ​ൺ​സി​ല​ർ സി​ന്ധു സ​ജീ​വ​ൻ, സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി പി.​ ശ​ശി​ധ​ര​ൻ, ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി. ​ഹ​രി​ദാ​സ്, കെ.​കെ. ശ​ശി​കു​മാ​ർ,

വൈ​ക്കം ടൗ​ൺ നോ​ർ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ടി.​ രാ​ജേ​ഷ്, സൗ​ത്ത് ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​സി. അ​നി​ൽ​കു​മാ​ർ, കൗ​ൺ​സി​ല​ർ ക​വി​ത രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.