വിദ്യാർഥികൾ പെ​പ്പ​ര്‍ സ്‌​പ്രേയുമായി ഏറ്റുമുട്ടി: വിദ്യാർഥിനികളടക്കം രണ്ടു പേർക്കു പരിക്ക്
Thursday, August 14, 2025 7:11 AM IST
കോ​​ട്ട​​യം: ന​​ഗ​​ര​​ത്തി​​ല്‍ പ്ല​​സ് ടു ​​വി​​ദ്യാ​​ര്‍​ഥി​​ക​​ളു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ പെ​​പ്പ​​ര്‍ സ്‌​​പ്രേ ആ​​ക്ര​​മ​​ണം. ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം 4.30ഓ​​ടെ ബേ​​ക്ക​​ര്‍ ജം​​ഗ്ഷ​​നി​​ലാ​​ണ് സം​​ഭ​​വം. ആ​​ക്ര​​മ​​ണ​​ത്തി​​ല്‍ ബ​​സ് കാ​​ത്തു​​നി​​ന്ന ര​​ണ്ട് വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ള​​ട​​ക്കം നാ​​ല് പേ​​ര്‍​ക്കു പ​​രി​​ക്കു​​ണ്ട്. കാ​​രാ​​പ്പു​​ഴ​​യി​​ലെ സ്‌​​കൂ​​ളി​​ലെ ര​​ണ്ട് വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​ണ് പെ​​പ്പ​​ര്‍ സ്‌​​പ്രേ​​യു​​മാ​​യി പ​​ര​​സ്പ​​രം ഏ​​റ്റു​​മു​​ട്ടി​​യ​​ത്.

പ്ര​​തി​​യാ​​യ വി​​ദ്യാ​​ര്‍​ഥി​​യു​​ടെ സ​​ഹ​​പാ​​ഠി​​ക്കും ബ​​സ് കാ​​ത്തു​​നി​​ന്ന ര​​ണ്ട് വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ള്‍​ക്കും മ​​റ്റൊ​​രു യാ​​ത്ര​​ക്കാ​​ര​​നു​​മാ​​ണ് പ​​രി​​ക്കേ​​റ്റ​​ത്. പ​​രി​​ക്കേ​​റ്റ വി​​ദ്യാ​​ര്‍​ഥി​​ക​​ളെ ഉ​​ട​​ന്‍ കോ​​ട്ട​​യം ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ച് പ്രാ​​ഥ​​മി​​ക ചി​​കി​​ത്സ ന​​ല്‍​കി​​യെ​​ങ്കി​​ലും പി​​ന്നീ​​ട് തു​​ട​​ര്‍ ചി​​കി​​ത്സ​​യ്ക്കാ​​യി കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്ക് മാ​​റ്റി. കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സും സ്ഥ​​ല​​ത്തെ​​ത്തി.