തലയാഴം: തലയാഴം പ്രാഥമികാരോഗ്യ കേന്ദ്രം നാഷണല്‍ ഹെല്‍ത്ത് മിഷന്റെ പ്രോജക്ടില്‍ ഉള്‍പ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനവും പുതിയ ആശുപത്രി സമുച്ചയത്തിന്റെ ഉദ്ഘാടനവും 16ന് നടക്കും. എന്‍എച്ച്എം വിഹിതം 1,10,89,000 രൂപയും ആര്‍ദ്രം മിഷന്റെ വിഹിതം 15.5 ലക്ഷം രൂപയുമടക്കം 1,26,39,000 രൂപ ചെലവഴിച്ചാണ് പുതിയ ആശുപത്രി സമുച്ചയം നിര്‍മിച്ചത്.
16ന് രാവിലെ 11ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിക്കും. കെ. ഫ്രാന്‍സിസ് ജോർജ് എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേഷ് പി. ദാസ്,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ, എന്‍എച്ച്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ പഞ്ചായത്തംഗം പി.എസ്. പുഷ്പമണി, തലയാഴം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെല്‍സി സോണി, ടി. മധു, കൊച്ചുറാണി ബേബി, ബി.എല്‍. സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.