പായിപ്പാട്: പഞ്ചായത്തിലെ ഗ്രാമീണറോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, ജല്‍ജീവന്‍ പദ്ധതിക്കുവേണ്ടി കുഴിച്ച റോഡുകള്‍ അടിയന്തരമായി പുനര്‍നിര്‍മിക്കുക, വഴിവിളക്കുകള്‍ പ്രകാശിപ്പിക്കുക, പായിപ്പാട് ഗവ.യുപി സ്കൂളിനു പുതിയ കെട്ടിട്ടം നിര്‍മിക്കുക,
പ്രൈമറി ഹെല്‍ത്ത് സെന്ററിലേക്കുള്ള റോഡ് സഞ്ചാര യോഗ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പായിപ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസ് ഉപരോധവും നടത്തി.
കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.സി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജയിംസ് വേഷ്ണാല്‍, പി.എച്ച്, നാസര്‍, ആന്റണി കുന്നുംപുറം, സിംസണ്‍ വേഷ്ണാല്‍, കെ.എ. ജോസഫ്, ഡെന്നിസ് ജോസഫ്, കെ. സുരേഷ്കുമാര്‍, സന്ധ്യാ സതീഷ്, ടീനമോള് റോബി, ഷിജിന് കെ. രാജ്, സണ്ണി അമ്പഴപറമ്പ്, കെ.എ. പാപ്പച്ചന് എന്നിവര്‍ പ്രസംഗിച്ചു.