വീ​ട്ടിൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷി​ച്ചു
Thursday, August 14, 2025 7:11 AM IST
പാ​​മ്പാ​​ടി: ഓ​​ർ​​മശ​​ക്തി ന​​ഷ്ട​​പ്പെ​​ട്ട് വീ​​ടി​​നു​​ള്ളി​​ൽ ക​​യ​​റി ക​​ത​​ക​​ട​​ച്ച മ​​ധ്യ​​വ​​യ​​സ്ക​​ന് തു​​ണ​​യാ​​യി പാ​​മ്പാ​​ടി പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും. ഇ​​ന്ന​​ലെ ഉ​​ച്ച​​ക്ക് 12.30ന് ​​പാ​​ന്പാ​​ടി വെ​​ള്ളൂ​​ർ ഓ​​ന്തു​​രു​​ട്ടി സ്വ​ദേ​ശി​യെ​യാ​​ണ് പോ​​ലീ​​സും ഫ​​യ​​ർ​​ഫോ​​ഴ്സും സം​​യു​​ക്ത​​മാ​​യി ര​​ക്ഷ​പ്പെ​​ടു​​ത്തി​​യ​​ത്.

പു​​റ​ത്തെ​​ത്തി​​ച്ച ബാ​​ബു​​വി​​നെ എ​​സ്ഐ ഉ​​ദ​​യ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്ത​​ത്തി​​ൽ, പാ​​മ്പാ​​ടി താ​​ലൂ​​ക്ക് ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചു. പാ​​മ്പാ​​ടി ഫ​​യ​​ർ​​ഫോ​​ഴ്സി​​ലെ അ​​സി. സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ പി.​​വി. സ​​ന്തോ​​ഷി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലെ​​ത്തി​​യ സേ​​നാം​​ഗ​​ങ്ങ​​ളാ​​ണ് ര​​ക്ഷാ​​പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യ​​ത്.