യു​വാ​വി​നെ ലോ​ഡ്ജി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി
Saturday, August 2, 2025 10:24 PM IST
കൊ​ച്ചി: പോ​ണേ​ക്ക​ര​യി​ലെ ലോ​ഡ്ജ് മു​റി​യി​ല്‍ യു​വാ​വി​നെ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി. എ​റ​ണാ​കു​ളം മാ​റ​മ്പ​ള്ളി കു​ന്ന​ത്തു​ക​ര വീ​ര​ന്‍​പ​റ​മ്പു​വീ​ട്ടി​ല്‍ അ​ബൂ​ബ​ക്ക​റി​ന്റെ മ​ക​ന്‍ സു​മീ​റാ​ണ് (39) മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സു​മീ​റി​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.​

ജൂ​ലൈ 31ന് ​ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത സു​മീ​റി​നെ പി​റ്റേ​ന്ന് രാ​വി​ലെ പു​റ​ത്തു​ക​ണ്ടി​രു​ന്നി​ല്ല. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫാ​നി​ല്‍ തൂ​ങ്ങി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ലോ​ഡ്ജ് മാ​നേ​ജ​ര്‍ ഉ​ട​ന്‍ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു.

മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നുശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി​യ​താ​യി ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.