ഗ​വ. വ​നി​താ പോ​ളി​ടെ​ക്നി​ക് കോ​ള​ജ് കെ​ട്ടി​ട സ​മു​ച്ച​യ​ ഉ​ദ്ഘാ​ട​നം നാ​ളെ
Sunday, August 3, 2025 5:06 AM IST
ക​ള​മ​ശേ​രി: വ​നി​ത​ക​ളു​ടെ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി സ​ർ​ക്കാ​ർ ത​ല​ത്തി​ലു​ള്ള ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ലെ പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ രാ​വി​ലെ 9.30ന് ​ക​ള​മ​ശേ​രി പോ​ളി​ടെ​ക്നി​ക്കി​ൽ ന​ട​ക്കും. മ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

മ​ന്ത്രി പി. ​രാ​ജീ​വ്, ഹൈ​ബി ഈ​ഡ​ൻ എം​പി, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ സീ​മ ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. 2835 ച​തു​ര​ശ്ര മീ​റ്റ​റി​ൽ 361.22 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ൽ ലാ​ബു​ക​ളും ക്ലാ​സ് മു​റി​ക​ളും സ​ജീ​ക​രി​ക്കും.

ഹോ​സ്റ്റ​ലി​നാ​യി 410.10 ല​ക്ഷം രൂ​പ ചെ​ല​വി​ൽ 2419ച​തു​ര​ശ്ര മീ​റ്റ​റും ജ​ന​റ​ൽ വ​ർ​ക്ക്ഷോ​പ്പി​നാ​യി 112.09 ല​ക്ഷം രൂ​പ​യു​ടെ 246.34 ച​തു​ര​ശ്ര മീ​റ്റ​റ്റി​ൽ കെ​ട്ടി​ട​ങ്ങ​ളു​മാ​ണ് ഡ​വ​ല​പ്പ്മെ​ന്‍റ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.