മാ​ലി​പ്പു​റ​ത്ത് ഗോ​ഡൗ​ൺ ക​ത്തി​ന​ശി​ച്ചു; 70 ല​ക്ഷ​ത്തി​ന്‍റെ നാ​ശ​ന​ഷ്ടം
Sunday, August 3, 2025 4:30 AM IST
വൈ​പ്പി​ൻ: മാ​ലി​പ്പു​റ​ത്ത് വീ​ടി​നു​മു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഓ​ട്ടോ സ്പെ​യ​ർ പാ​ർ​ട്സ് ഗോ​ഡൗ​ണി​ൽ വ​ൻ അ​ഗ്നി​ബാ​ധ. ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 70 ല​ക്ഷം രൂ​പ​യി​ല​ധി​കം വി​ല വ​രു​ന്ന കാ​റു​ക​ളു​ടെ​യും മ​റ്റും സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.​

വീ​ടി​നു മു​ക​ളി​ൽ ഉ​ഷ​സ് എ​ന്ന പേ​രി​ൽ സ്പെ​യ​ർ​പാ​ർ​ട്സ് ക​ട ന​ട​ത്തി​യി​രു​ന്നു ഇ​ട​മു​ട്ട​ത്ത് ഷി​ജി​യു​ടെ ഗോ​ഡൗ​ണാ​ണ് ക​ത്തി​ന​ശി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടി​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

സം​ഭ​വ​മ​റി​ഞ്ഞ് വൈ​പ്പി​ൻ, ക്ല​ബ് റോ​ഡ്, പ​റ​വൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​ണി​റ്റു​ക​ളെ​ത്തി വൈ​പ്പി​ൻ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സു​ധീ​ർ​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് തീ​യ​ണ​ച്ച​ത്. ഞാ​റ​ക്ക​ൽ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.