മിനി ലോറിക്കു തീപിടിച്ചു
Monday, August 4, 2025 4:31 AM IST
നെ​ടു​മ്പാ​ശേ​രി : ദേ​ശീ​യ​പാ​ത​യി​ൽ ദേ​ശം കു​ന്നും​പു​റ​ത്ത് മു​ട്ട മൊ​ത്ത വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മി​നി ലോ​റി​ക്കു തീപിടിച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വാഹനം ക​ട​യു​ടെ മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു. വ​ഴി​യാ​ത്ര​ക്കാ​രാ​ണ് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. അ​തോ​ടെ നാ​ട്ടു​കാ​രെ​ത്തി തീ ​നി​യ​ന്ത്രി​ക്കാ​ൻ നോ​ക്കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

അ​തോ​ടെ അ​ങ്ക​മാ​ലി, ആ​ലു​വ യൂ​നി​റ്റു​ക​ളി​ൽ നി​ന്ന് അ​ഗ്നി ര​ക്ഷ​സേ​ന​യെ​ത്തി​യാ​ണ് തീ ​കെ​ടു​ത്തി​യ​ത്. സ​മീ​പ​ത്ത് വാ​ഹ​ന​ങ്ങ​ളി​ല്ലാ​തി​രു​ന്ന​തും തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​തു​മാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്.