ത​മി​ഴ്‌​നാ​ട്ടി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ന​ർ​ത്ത​കി മ​രി​ച്ചു
Monday, August 4, 2025 12:39 AM IST
തൃ​പ്പൂ​ണി​ത്തു​റ: ത​മി​ഴ്‌​നാ​ട്ടി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ന​ർ​ത്ത​കി​യും നാ​ട​ൻ പാ​ട്ട് ക​ലാ​കാ​രി​യു​മാ​യ ഗൗ​രി ന​ന്ദ (20) മ​രി​ച്ചു. തൃ​പ്പൂ​ണി​ത്തു​റ എ​രൂ​ർ കു​ന്ന​റ വീ​ട്ടി​ൽ കെ.​എ. അ​ജേ​ഷി​ന്‍റെ​യും ഷീ​ജ​യു​ടെ​യും മ​ക​ളാ​ണ്.

ശ​നി​യാ​ഴ്‌​ച വൈ​കു​ന്നേ​രം ത​മി​ഴ്‌​നാ​ട് ചി​ദം​ബ​ര​ത്താ​യി​രു​ന്നു അ​പ​ക​ടം. ഗൗ​രി ന​ന്ദ​യും സം​ഘ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ചി​ദം​ബ​രം അ​മ്മ​പ്പെ​ട്ടെ ബെെ​പ്പാ​സി​ൽ നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. സം​ഘ​ത്തി​ലു​ള്ള എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.​എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഫ്രെ​ഡി (29), അ​ഭി​രാ​മി (20), തൃ​ശൂ​ർ സ്വ​ദേ​ശി വൈ​ശാ​ൽ (27), സു​കി​ല (20), അ​നാ​മി​ക (20) തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് പ​രു​ക്കേ​റ്റ​ത്. ഇ​വ​രെ ക​ട​ലൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ത​മി​ഴ്‌​നാ​ട്ടി​ൽ ഒ​രു പ്രോ​ഗ്രാം ക​ഴി​ഞ്ഞ് മ​റ്റൊ​രു സ്ഥ​ല​ത്തേ​യ്ക്ക് പ്രോ​ഗ്രാം അ​വ​ത​രി​പ്പി​ക്കാ​ൻ ഇ​വ​ന്‍റ് ഗ്രൂ​പ്പി​നൊ​പ്പം പോ​ക​വെ​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നൃ​ത്ത​ത്തി​ലും നാ​ട​ൻ പാ​ട്ടി​ലും ക​ഴി​വ് തെ​ളി​യി​ച്ച ഗൗ​രി സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ഗൗരി നന്ദയുടെ സംസ്കാരം ഇന്ന് 10.30ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ.