മി​നി​ലോ​റി ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്
Sunday, August 3, 2025 4:30 AM IST
കോ​ത​മം​ഗ​ലം:​ ഊ​ന്നു​ക​ല്ലി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട മി​നി​ലോ​റി മ​റ്റ് ര​ണ്ട് വാ​ഹ​ന​ങ്ങ​ളി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ഓ​മ്നി വാ​ൻ ഡ്രൈ​വ​ർ നേ​ര്യ​മം​ഗ​ലം സ്വ​ദേ​ശി യൂ​സ​ഫി​നെ ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കോ​ത​മം​ഗ​ലം ഭാ​ഗ​ത്തു നി​ന്നു വ​ന്ന മി​നി​ലോ​റി എ​തി​രെ വ​ന്ന ഓ​മ്നി വാ​നി​ലും റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​റി​ലും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സും നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്‌​സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.