കൃത്രിമ കാൽ പദ്ധതിക്കു തുടക്കം
Monday, August 4, 2025 4:31 AM IST
പെ​രു​മ്പാ​വൂ​ര്‍: റോ​ട്ട​റി ക്ല​ബ് പെ​രു​മ്പാ​വൂ​ര്‍ സെ​ന്‍​ട്ര​ലി​ന്‍റെ​യും റോ​ട്ട​റി മു​വാ​റ്റു​പു​ഴ റീ​ജി​യ​ണി​ന്‍റെ​യും സം​യു​ക്താ​ഭി​ഖ്യ​ത്തി​ല്‍ റോ​ട്ട​റി ക്ല​ബ് തൃ​ശൂ​ര്‍, റോ​ട്ട​റി ക്ല​ബ് വോ​ള്‍​വ​ര്‍ ഹാം​പ്ട​ന്‍ (യു​കെ) എ​ന്നി​വ​രു​ടെ ഗ്ലോ​ബ​ല്‍ ഗ്രാ​ന്‍​ഡ് വാ​ക് എ​ഗ​യി​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൃ​ത്രി​മ കാ​ല്‍ വ​ച്ച് ന​ല്‍​കു​ന്ന പ​ദ്ധ​തി​യു​ടെ അ​വ​സാ​ന​ഘ​ട്ടം ഉ​ദ്ഘാ​ട​നം ന​ട​ന്നു.

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം റോ​ട്ട​റി ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ. ​ജി.​എ​ന്‍. ര​മേ​ഷ് നി​ര്‍​വ​ഹി​ച്ചു. റോ​ട്ട​റി ക്ല​ബ് പെ​രു​മ്പാ​വൂ​ര്‍ സെ​ന്‍​ട്ര​ല്‍ പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ല്‍​ക്കു​ന്ന അ​ര്‍​ഹ​രാ​യ നൂ​റോ​ളം പേ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യാ​ണ് കൃ​ത്രി​മ കാ​ല്‍ വ​ച്ച് ന​ല്‍​കു​ന്ന​ത്.