കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണ സംഭവം :പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കാൻ ഉത്തരവായി: എംഎൽഎ
Monday, August 4, 2025 5:03 AM IST
കോ​ത​മം​ഗ​ലം: കോ​ട്ട​പ്പ​ടി​യി​ൽ കാ​ട്ടാ​ന കി​ണ​റ്റി​ൽ വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ പേ​രി​ൽ കോ​ട്ട​പ്പ​ടി പോ​ലീ​സ് എ​ടു​ത്ത കേ​സ് പി​ൻ​വ​ലി​ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യ​താ​യി ആ​ന്‍റ​ണി ജോ​ൺ എം​എ​ൽ​എ അ​റി​യി​ച്ചു.

2024 ഏ​പ്രി​ൽ 24ന് ​പു​ല​ർ​ച്ചെ കോ​ട്ട​പ്പ​ടി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം വാ​ർ​ഡി​ൽ കൂ​ലാ​ത്തി പ​ത്രോ​സി​ന്‍റെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ൽ കാ​ട്ടാ​ന വീ​ണ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ജ​ന​ങ്ങ​ളു​ടെ സ്വാ​ഭാ​വി​ക പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ കോ​ട്ട​പ്പ​ടി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സാ​ണ് പി​ൻ​വ​ലി​ക്കാ​ൻ ഉ​ത്ത​ര​വാ​യ​ത്.

പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി ഉ​ണ്ടാ​കു​ന്ന വ​ന്യ​മൃ​ഗ ശ​ല്യ​ത്തി​നെ​തി​രാ​യി സ്വാ​ഭാ​വി​ക​മാ​യ പ്ര​തി​ഷേ​ധം മാ​ത്രം ഉ​യ​ർ​ത്തി​യി​ട്ടു​ള്ള പ്ര​ദേ​ശ വാ​സി​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

കാ​ട്ടാ​ന വീ​ണ കി​ണ​ർ കു​ടും​ബം മാ​ത്ര​മ​ല്ല പ്ര​ദേ​ശ​വാ​സി​ക​ളെല്ലാം കു​ടി​വെ​ള്ള​ത്തി​നും മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മാ​യി ആ​ശ്ര​യി​ച്ചി​രു​ന്ന​താ​ണ്. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഒ​ന്പ​തു​ പേ​ർ​ക്കും ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന പ​ത്തോ​ളം പേ​ർ​ക്ക് എ​തി​രാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ കോ​ട്ട​പ്പ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് എം​എ​ൽ​എ ക​ത്ത് ന​ൽ​കി​യി​രു​ന്നു.

ഈ ​അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കേ​സ് പി​ൻ​വ​ലി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വിട്ടത്.