വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം കാ​യ​ലി​ൽ ക​ണ്ടെ​ത്തി
Saturday, August 2, 2025 10:24 PM IST
ചെ​റാ​യി: വീ​ട്ടി​ൽ​നി​ന്നു കാ​ണാ​താ​യ വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം ചെ​റാ​യി കാ​യ​ലി​ൽ ക​ണ്ടെ​ത്തി. ചെ​റാ​യി ദേ​വ​സ്വം​ന​ട പ​ടി​ഞ്ഞാ​റ് ദേ​വ​സ്വം പ​റ​മ്പി​ൽ ബാ​ല​കൃ​ഷ്ണ പൈ​യു​ടെ ഭാ​ര്യ ഗീ​ത (72) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് വീ​ടു​വി​ട്ടി​റ​ങ്ങി​യ​ത്.

രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് മൃ​ത​ദേ​ഹം കാ​യ​ലി​ൽ ക​ണ്ട​ത്. മു​ന​മ്പം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: ശ്യാം ​പൈ (ചെ​റാ​യി വ​രാ​ഹ ദേ​വ​സ്വം ഭ​ര​ണാ​ധി​കാ​രി), ശ​ര​ത് പൈ. ​മ​രു​മ​ക്ക​ൾ: ര​ൺ​ജി​ത, ഗി​രി​ജ.