ഇ​ര​ട്ടി വാ​ഗ്ദാ​നം ചെ​യ്ത് 1.07 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു
Sunday, August 3, 2025 4:30 AM IST
കൊ​ച്ചി: നി​ക്ഷേ​പം ഇ​ര​ട്ടി​യാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് കൊ​ച്ചി​യി​ല്‍ 54കാ​ര​നി​ല്‍ നി​ന്ന് 1.07 കോ​ടി രൂ​പ ത​ട്ടി​യെ​ടു​ത്തു. എ​ള​മ​ക്ക​ര സ്വ​ദേ​ശി​യാ​യ പ​രാ​തി​ക്കാ​ര​നെ ഓ​ണ്‍​ലൈ​നി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ശേ​ഷ​മാ​യി​രു​ന്നു ത​ട്ടി​പ്പ്.

മും​ബൈ​യി​ലെ ഒ​യാ​സീ​സ് ടെ​ക്‌​നോ​ള​ജീ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന് സ്ഥാ​പ​ന​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ന്നാ​ണ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ബം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ പൂ​ര്‍​ണ അ​ഗ​ര്‍​വാ​ള്‍, വി​ക്രം മ​ല്‍​ഹോ​ത്ര, ബി​വാ​യ് റോ​യ് ചൗ​ധ​രി എ​ന്നി​വ​ര്‍ പ​രാ​തി​ക്കാ​ര​നെ സ​മീ​പി​ച്ച​ത്. നി​ക്ഷേ​പി​ക്കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി നി​ശ്ചി​ത ദി​വ​സ​ത്തി​ന​കം തി​രി​കെ ല​ഭി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​നം.

ഇ​തോ​ടെ 10 ത​വ​ണ​ക​ളാ​യി 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ വീ​ത​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍ കൈ​മാ​റി​യ​ത്. ക​ഴി​ഞ്ഞ മാ​സം 18 മു​ത​ല്‍ 23 വ​രെ​യാ​യി​രു​ന്നു സാ​മ്പ​ത്തി​ക ഇ​ട​പാ​ട്. നി​ശ്ചി​ത സ​മ​യ​ത്ത് പ​ണം ല​ഭി​ക്കാ​താ​യ​തോ​ടെ പ്ര​തി​ക​ളെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു. കി​ട്ടാ​താ​യ​തോ​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ കാ​ര്യം ബോ​ധ്യ​പ്പെ​ട്ട​ത്. ഇ​തോ​ടെ പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.