കേ​ര​ള​ത്തി​ൽ മൈ​സ് ടൂ​റി​സ​ത്തി​ന് സാ​ധ്യ​ത​കളേറെ: ശി​ഖ സു​രേ​ന്ദ്ര​ൻ
Monday, August 4, 2025 4:31 AM IST
കൊ​ച്ചി: സ​മ്മേ​ള​ന​ങ്ങ​ൾ​ക്കും പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്കും മി​ക​ച്ച അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ള്ള കേ​ര​ള​ത്തി​ൽ മൈ​സ് ടൂ​റി​സ​ത്തി​ന് വ​ലി​യ സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന് കേ​ര​ള ടൂ​റി​സം ഡ​യ​റ​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ൻ.

ഇ​ന്ത്യ​ൻ എ​ക്‌​സി​ബി​ഷ​ൻ ഇ​ൻ​ഡ​സ്‌ട്രി അ​സോ​സി​യേ​ഷ​ൻ (ഐ​ഇ​ഐ​എ) കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് ചെ​ന്നൈ ഐ​ടി​സി ഗ്രാ​ൻ​ഡ് ചോ​ള​യി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ത്ത് ഇ​ന്ത്യ തോ​ട്ട് ലീ​ഡേ​ഴ്സ് കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ.

ക​ൺവ​ൻ​ഷ​നു​ക​ൾ, എ​ക്സി​ബി​ഷ​നു​ക​ൾ (എം​ഐ​സി​ഇ-​മൈ​സ്) വ്യ​വ​സാ​യ​ത്തി​ൽ ഇ​ന്ത്യ വ​ലി​യ വ​ള​ർ​ച്ച നേ​ടി​യെ​ന്ന് സ​മ്മേ​ള​നം വി​ല​യി​രു​ത്തി. ശ​ക്ത​മാ​യ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച, ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, സ​ർ​ക്കാ​രിന്‍റെ മി​ക​ച്ച പി​ന്തു​ണ എ​ന്നി​വ​യാ​ണ് മൈ​സ് വ്യ​വ​സാ​യ​ത്തി​ന്റെ വ​ള​ർ​ച്ച​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​തെ​ന്നും സ​മ്മേ​ള​നം ചു​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​ൻ ടൂ​റി​സം മ​ന്ത്രാ​ല​യം അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി​യും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ സു​മ​ൻ ബി​ല്ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.