ഊന്നുകല്ലിൽ കാര്‍ തോട്ടിലേക്ക് ചരിഞ്ഞു; കുഞ്ഞടക്കം യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു
Monday, August 4, 2025 4:45 AM IST
കോ​ത​മം​ഗ​ലം: ഊ​ന്നു​ക​ല്ലി​ൽ ക​ന​ത്ത മ​ഴ​യി​ല്‍ വെ​ള്ള​ത്തി​ല്‍ മു​ങ്ങി​യ റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച കാ​ര്‍ റോ​ഡ​രി​കി​ലെ തോ​ട്ടി​ലേ​ക്ക് ചെ​രി​ഞ്ഞു. കു​ഞ്ഞ​ട​ക്കം യാ​ത്ര​ക്കാ​ര്‍ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഊ​ന്നു​ക​ല്‍ തേ​ങ്കോ​ട് റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​ത്രി 8.30 ഓ​ടെ​യാ​ണ് സം​ഭ​വം.

പാ​ല​ക്കാ​ട് വ​ട​ക്കും​ത​റ സ്വ​ദേ​ശി ചോ​ണ​യി​ല്‍ ആ​ഷി​ഖും ഭാ​ര്യ​യും കു​ഞ്ഞും സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​ന്ധു​വീ​ട്ടി​ല്‍ പോ​യി മ​ട​ങ്ങും​വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. റോ​ഡ് നി​റ​ഞ്ഞ് വെ​ള്ള​മാ​യ​തി​നാ​ൽ ദി​ശ​തെ​റ്റി കാ​റി​ന്‍റെ പി​ന്‍​വ​ശം തോ​ട്ടി​ലേ​ക്ക് ച​രി​ഞ്ഞു.

പെ​ട്ടെ​ന്ന് ഡോ​ര്‍ തു​റ​ന്ന് കു​ട്ടി​യെ എ​ടു​ത്ത് ര​ണ്ടു​പേ​രും പു​റ​ത്തേ​ക്ക് ചാ​ടി​യി​റ​ങ്ങി​യ​തി​നാ​ൽ ര​ക്ഷ​പ്പെ​ട്ടു. കാ​റി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ക​യ​റി. സം​ഭ​വം അ​റി​ഞ്ഞ് ഓ​ടി​കൂ​ടി​യ നാ​ട്ടു​കാ​ര്‍ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് പോ​ലീ​സും അ​ഗ്നി ര​ക്ഷാ​സേ​ന​യും എ​ത്തി ക്രെ​യി​ന്‍ സ​ഹാ​യ​ത്തോ​ടെ​യാ​ണ് കാ​ര്‍ ഉ​യ​ര്‍​ത്തി മാ​റ്റി​യ​ത്.