മൂവാറ്റുപുഴ : കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സംഭവം ഭരണഘടന അനുവദിച്ചു നല്കുന്ന മൗലികാവകാശങ്ങളിലുള്ള കടന്നുകയറ്റവും ന്യൂനപക്ഷാവകാശ ലംഘനവുമാണെന്ന് കേരള കര്‍ഷക യൂണിയന് ജില്ലാ കമ്മിറ്റി. സാമൂഹിക പുരോഗതിക്കും മനുഷ്യന്റെ സമഗ്ര വളര്‍ച്ചയ്ക്കു വേണ്ടിയും രോഗികള്‍ക്കും അശരണര്‍ക്കും ആശ്രയവുമായിട്ടാണ് വിവിധ ക്രൈസ്തവ സഭാ സന്യാസിനിമാരും വൈദികരും സേവനമനുഷ്ടിക്കുന്നത്.
കുഷ്ഠരോഗ നിര്‍മാര്‍ജനത്തിലും രോഗീപരിചരണത്തിലും വലിയ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്യൂലേറ്റ് സന്യാസസഭയിലെ ഗ്രീന്‍ ഗാര്‍ഡന്‍സ് അംഗങ്ങളായ സിസ്റ്റര്‍ വന്ദന ഫ്രാന്‍സീസ്, സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരാക്കിയത് നിയമ സംവിധാനങ്ങള്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്നതിന്റെ തെളിവാണ്.
ബജ്റംഗ്ദള്‍ പോലുള്ള തീവ്രവാദ സംഘടനകള്‍ രാജ്യത്തിന്റെ ഭരണഘടനാ സംരക്ഷകരാകുന്നത് അപകടകരമാണെന്ന് യോഗം വിലയിരുത്തി. ജില്ലാ പ്രസിഡന്റ് വിനോദ് ജോണ്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് വെട്ടിയാങ്കല്‍, സംസ്ഥാന സെക്രട്ടറിമാരായ സോജന് പിട്ടാപ്പിള്ളില്‍, ജോണി പുളിന്തടം, ആന്റണി ഓലിയപ്പുറം, ടി.ഡി. സ്റ്റീഫന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സജി തെക്കേക്കര, ജില്ലാ ഭാരവാഹികളായ ബിജു വെട്ടികുഴ, ജോസ് തുടുമ്മേല്‍, ബിനോയ് മെതിപ്പാറ എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴയിൽ പ്രതിഷേധം ഇരന്പി
മൂവാറ്റുപുഴ: കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തതിനെ നാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സാംസ്കാരിക പ്രവര്‍ത്തകരുടെ യോഗം അപലപിച്ചു. ഇന്ത്യയുടെ മതനിരപേക്ഷതയ്ക്കും ബഹുസ്വരതയ്ക്കും കളങ്കമേല്പിക്കുന്ന കാര്യങ്ങളാണ് ഛത്തീസ്ഗഡില്‍ ഉണ്ടായിരിക്കുന്നത്. പി.എസ്.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു.
നാസ് പ്രസിഡന്റ് ഡോ. വിന്‍സെന്റ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ പായിപ്ര കൃഷ്ണന്, എം.എന്‍. രാധാകൃഷ്ണന് , ബെന്‍സി മണിത്തോട്ടം, ഒ.എ. ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു.
മൂവാറ്റുപുഴ: എൽഡിഎഫ് മൂവാറ്റുപുഴ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വല തെളിയിച്ചു. മൂവാറ്റുപുഴ പിഒ ജംഗ്ഷനിൽ നടത്തിയ പ്രതിഷേധ ജ്വാല തെളിയിക്കലും യോഗവും സിപിഎം ഏരിയ സെക്രട്ടറി അനീഷ് എം. മാത്യു ഉദ്ഘാടനം ചെയ്തു. ടി .കെ. അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. എൽഡിഎഫ് നേതാക്കളായ ജോളി പൊട്ടയ്ക്കൽ, യു.ആർ. ബാബു, കെ.എ. നവാസ്, സജി ജോർജ്, കെ.ജി. അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: കന്യാസ്ത്രീകളെ ആള്‍ക്കൂട്ട വിചാരണ നടത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് സിപിഐ ആവോലി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
പ്രതിഷേധ യോഗം സിപിഐ മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി എം.കെ. അജി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗങ്ങളായ കെ.ഇ. ഷാജി, കെ.ബി. നിസാര്‍, ഗോവിന്ദ് എസ്. കുന്നുംപുറം, എല്‍ഡിഎഫ് കണ്‍വീനര്‍ കെ.ഇ. മജീദ്, ബ്ലോക്ക് പഞ്ചായത്തംഗം സിബിള്‍ സാബു, പഞ്ചായത്തംഗം കെ.കെ. ശശി എന്നിവര്‍ പ്രസംഗിച്ചു.
കോലഞ്ചേരിയിൽ പ്രതിഷേധകൂട്ടായ്മ
കോലഞ്ചേരി: കന്യാസ്ത്രീകളെ അന്യായമായി തുറങ്കലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
പുത്തൻകുരിശ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മനോജ് കാരക്കാട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം മുൻ എംപി രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ഡിസിസി സെക്രട്ടറി സുജിത്ത് പോൾ, കെ.പി. തങ്കപ്പൻ, പുത്തൻകുരിശ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പോൾസൺ പീറ്റർ, മിൽമ ചെയർമാൻ ശ്രീവത്സലൻ പിള്ള, മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിന്ദു റെജി, ജില്ലാ പഞ്ചായത്ത് മെമ്പർ ലിസി അലക്സ്, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജി എൽദോ,
ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.കെ. സുകുമാരൻ, എം.എം. ലത്തീഫ്, ജോർജ് ചാലിൽ, അരുൺ പാലിയത്ത്, എനിൽ ജോയ്, പി.എസ്. ഷൈജു , ഓമന നന്ദകുമാർ, ബിനിത പീറ്റർ, സജിത പ്രദീപ്, റൈമോൾ തുടങ്ങിയവർ പ്രസംഗിച്ചു.
ആയവനയിൽ ഐക്യദാര്‍ഢ്യ കൂട്ടായ്മ
മൂവാറ്റുപുഴ: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ആയവന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സായാഹ്ന ഐക്യദാര്‍ഢ്യ കൂട്ടായ്മ സംഘടിപ്പിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് സുഭാഷ് കടയ്ക്കോട്ട് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീജിമോന്‍ പോള്‍ അധ്യക്ഷത വഹിച്ചു.
യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ രാജേഷ് ജെയിംസ്, ടോമി തന്നിട്ടാമാക്കല്‍, ബ്ലോക്ക് പഞ്ചായത്തങ്ങഗം മേഴ്സി ജോര്‍ജ്, സേവാദള്‍ സംസ്ഥാന കമ്മിറ്റി അംഗം ഭദ്രപ്രസാദ്,ജോര്‍ജ് ആക്കിത്തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.