ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ദി​നാ​ച​ര​ണം
Monday, August 4, 2025 4:44 AM IST
കൊ​ച്ചി: ആം​ഗ്ലോ ഇ​ന്ത്യ​ന്‍ എ​ഡ്യു​ക്കേ​ഷ​ണ​ല്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യും ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍​സ് ഇ​ന്‍ ഇ​ന്ത്യ​യും ഒ​രു​മി​ച്ചു​ള്ള വേ​ള്‍​ഡ് ആം​ഗ്ലോ ഇ​ന്ത്യ​ന്‍ ദി​നം എ​റ​ണാ​കു​ളം ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് പാ​രി​ഷ് ഹാ​ളി​ല്‍ സൊ​സൈ​റ്റി ര​ക്ഷാ​ധി​കാ​രി റ​വ. ഡോ. ​ഡ​ഗ്ലാ​സ് പി​ന്‍​ഹീ​റോ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ഡോ. ​ചാ​ള്‍​സ് ഡ​യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​തേ​ണ്‍ കോ​ള​ജ് ഓ​ഫ് എ​ന്‍​ജി​നീ​യ​റിം​ഗ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ഹെ​ത​ര്‍ ലൂ​യി​സി​ന് ബി​സി​ന​സ് ലീ​ഡ​ര്‍​ഷി​പ്പ് എ​ക്‌​സ​ല​ന്‍​സ് അ​വാ​ര്‍​ഡ് ന​ല്‍​കി ആ​ദ​രി​ച്ചു.

ഹോ​ക്കി ക​ളി​ക്ക് ന​ല്‍​കി​യ സം​ഭാ​വ​ന​യ്ക്കാ​യി ഗ്ലാ​ഡി​ന​സ് ലെ​വി​സി​ന് കെ​വി​നും എം​എ പ​രീ​ക്ഷ​യി​ല്‍ ര​ണ്ടാം റാ​ങ്ക് നേ​ടി​യ കാ​ലി​സ്‌​റ്റൈ​ന്‍ ലെ​വീ​സി​നും പു​ര​സ്‌​കാ​രം സ​മ്മാ​നി​ച്ചു. അ​ഡ്വ. മാ​നു​വ​ല്‍ വി​വേ​ര, ജെ​യിം​സ് ഗ​ന്ധ​ര്‍, ഓ​ബ്രി റോ​ഡ​രി​ക​സ്, ബെ​റോ ഡി​കോ​ത്തോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.