കൊച്ചി: കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് എറണാകുളം-അങ്കമാലി അതിരൂപത ഭാരവാഹികളെ തെരഞ്ഞെടുത്തു. കലൂർ റിന്യൂവൽ സെന്ററിൽ നടന്ന യോഗത്തിൽ ഡയറക്ടർ ഫാ. തോമസ് നങ്ങേലിമാലിൽ, അസി. ഡയറക്ടർ റവ. ഡോ. ബെന്നി പാലാട്ടി, പ്രഫ. ഫ്രാൻസീസ് ഇടത്രക്കരി എന്നിവർ പ്രസംഗിച്ചു.
പ്രസിഡന്റ് - ജീബ പൗലോസ് (കാർഡിനൽ എച്ച്എസ്,തൃക്കാക്കര), ജനറൽ സെക്രട്ടറി- ബിനോയി ജോസഫ് (ഇൻഫന്റ് ജീസസ് എച്ച്എസ്, വടയാർ), ട്രഷറർ- ജോസഫ് പാലയ്ക്കാപ്പിള്ളി (സെന്റ് മേരീസ് എൽപിഎസ്, തൃപ്പൂണിത്തുറ).
വൈസ് പ്രസിഡന്റുമാർ- കെ.ജെ. ജോയ്മോൻ (സെന്റ് ജെർമൻസ് എൽപിഎസ്, നോർത്ത് പറവൂർ) സിസ്റ്റർ ഷിജി ചിറയത്ത് (സെന്റ് ജോസഫ്സ് യുപിഎസ് ചുണങ്ങംവേലി), ജോയിന്റ് സെക്രട്ടറിമാർ- അനിത ജോർജ് (സെന്റ് തോമസ് എച്ച്എസ്എസ് അയിരൂർ), ഗ്ലോറിയ ലോനപ്പൻ (ജെവൈഎൽപിഎസ് മേലൂർ),
എക്സിക്യൂട്ടീവ് മെന്പേഴ്സ്, ലിൻസി ലൂക്കോസ് (സെന്റ് മേരീസ് എച്ച്എസ് ആലുവ), സിസ്റ്റർ ജിൻസി ആന്റണി (സെന്റ് പീറ്റേഴ്സ് യുപിഎസ്, വടക്കേക്കര), ജോസ് പോൾ (സെന്റ് ലൂയിസ് യുപിഎസ്, വൈക്കം), സിസ്റ്റർ ജോമിഷ ജോയ് (സെന്റ് ഫ്രാൻസിസ് എൽപിഎസ്, പുതിയകാവ്),
ആൻമേരി ജോസ് (സെന്റ് ജോസഫ്സ് സിജിയുപിഎസ്, തൃപ്പൂണിത്തുറ), അനീഷ് മാത്യു (എൽ എഫ് സിഎച്ച്എസ്, കൊരട്ടി), വിൻസി ആന്റണി (എസ്എംയുപിഎസ്, മൂഴിക്കുളം).