ഇ​ന്ത്യ​ൻ ബു​ക്ക് ഓ​ഫ് റിക്കാർ​ഡ്സ് ജേ​താ​വ് ജോ​സാ​ക് വ​രു​ണി​ന് ആ​ദ​രം
Monday, August 4, 2025 4:31 AM IST
വൈ​പ്പി​ൻ: ഇ​ന്ത്യ​ൻ ബു​ക്ക്‌ ഓ​ഫ് റിക്കാർ​ഡി​ൽ ഇ​ടംനേ​ടി നാ​ടി​ന്‍റെ അ​ഭി​മാ​ന​മാ​യ ജൊ​സാ​ക് വ​രു​ണി​നെ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ൽ ആ​ദ​രി​ച്ചു. മു​ള​വു​കാ​ട് ന​ട​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ കെ.​എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ എം​എ​ൽ​എ ജോസാ​ക്കി​നു പു​ര​സ്കാ​രം സ​മ്മാ​നി​ച്ചു.

കു​ഴു​പ്പി​ള്ളി കൈ​താ​ര​ൻ വ​രു​ൺ ജോ​സ് -മെ​റി​ൻ ദ​മ്പ​തി​ക​ളു​ടെ മ​ക​നും കൂ​ന​മ്മാ​വ് ചാ​വ​റ ദ​ർ​ശ​ൻ സി​എം​ഐ പ​ബ്ലി​ക്‌ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യു​മാ​ണ് ജൊ​സാ​ക്. ച​ട​ങ്ങി​ൽ മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. അ​ക്ബ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൽ​സി ജോ​ർ​ജ് തുടങ്ങിയ​വ​ർ സം​സാ​രി​ച്ചു.