മു​ട​ക്കു​ഴ​യി​ൽ കാ​റി​ന് തീപി​ടി​ച്ചു
Monday, August 4, 2025 4:31 AM IST
പെ​രു​മ്പാ​വൂ​ർ: മു​ട​ക്കു​ഴ തു​രു​ത്തി​യി​ൽ കാ​റി​ന് തീ ​പി​ടി​ച്ചു. ബേ​സി​ൽ എം. ​പ്ര​സാ​ദ് എ​ന്ന​യാ​ളു​ടെ കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. പെ​രു​മ്പാ​വൂ​ർ ഫ​യ​ർ ഫോ​ഴ്സ് എ​ത്തി തീ ​അ​ണ​ച്ചു.

സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ.​എ. ഉ​ബാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്. ക​ണ്ണ​ൻ, ജെ​യ്സ് ജോ​യ്, സി. ​ആ​ദ​ർ​ശ് ,സി.​എം. നി​ഷാ​ദ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് തീ​യ​ണ​ച്ച​ത്.

തീ ​പി​ടി​ച്ച​ത​റി​ഞ്ഞ ഉടൻ യാ​ത്ര​ക്കാ​ർ കാറിൽനിന്നിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.