ആ​ദ്യ ആ​പ്പി​ളി​ന് വി​ല 1.84 കോ​ടി
ആ​ദ്യ ആ​പ്പി​ളി​ന് വി​ല 1.84 കോ​ടി
Monday, August 28, 2023 12:39 PM IST
ആ​പ്പി​ൾ ആ​ദ്യ​മാ​യി നി​ർ​മി​ച്ച പ​ഴ്സ​ണ​ൽ കം​പ്യൂ​ട്ട​റു​ക​ളി​ലൊ​ന്നാ​യ ആ​പ്പി​ൾ-1 ലേ​ല​ത്തി​ൽ പോ​യ​ത് 2,23,000 ഡോ​ള​റി​ന് (ഏ​ക​ദേ​ശം 1.84 കോ​ടി രൂ​പ).

ആ​പ്പി​ൾ സ​ഹ​സ്ഥാ​പ​ക​ൻ സ്റ്റീ​വ് വോ​സ്നി​യാ​ക് ഒ​പ്പു​വ​ച്ച​താ​ണ് ഈ ​കം​പ്യൂ​ട്ട​ർ. 2017ൽ ​ബ്ര​യ​ന്‍റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് വോ​സ്നി​യാ​ക് കം​പ്യൂ​ട്ട​റി​ൽ ഒ​പ്പി​ട്ട​ത്.

ആ​പ്പി​ൾ സ​ഹ​സ്ഥാ​പ​ക​നാ​യ സ്റ്റീ​വ് ജോ​ബ്സി​ന്‍റെ ക​ലി​ഫോ​ർ​ണി​യ​യി​ലെ ലോ​സ് ആ​ൾ​ട്ടോ​സി​ലു​ള്ള ഗ​രാ​ഷി​ൽ 1976-77 കാ​ല​ത്ത് ഏ​ക​ദേ​ശം 200 കം​പ്യൂ​ട്ട​റു​ക​ൾ നി​ർ​മി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ ബ​ല​ത്തി​ലാ​ണു ക​ന്പ​നി വി​പ​ണി​യി​ൽ ചു​വ​ടു​റ​പ്പി​ക്കു​ന്ന​ത്. അ​ന്നു വെ​റും 666 ഡോ​ള​റാ​യി​രു​ന്നു ഈ ​കം​പ്യൂ​ട്ട​റി​ന്‍റെ വി​ല. ഈ ​കം​പ്യൂ​ട്ട​റാ​ണ് ര​ണ്ടു ല​ക്ഷം ഡോ​ള​റി​നു​മേ​ൽ വി​റ്റു​പോ​യ​ത്.

ബോ​സ്റ്റ​ണി​ലെ ആ​ർ​ആ​ർ എ​ന്ന സ്ഥാ​പ​ന​മാ​ണു കം​പ്യൂ​ട്ട​ർ ലേ​ലം ചെ​യ്ത​ത്. ലേ​ല​ത്തി​ൽ വാ​ങ്ങി​യ ആ​ളു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.


മ​സാ​ച്ചു​സെ​റ്റ്സ് സ്വ​ദേ​ശി​യാ​ണ് ഈ ​കം​പ്യൂ​ട്ട​ർ വാ​ങ്ങി​യ​ത്. 1980ൽ ​ഉ​ട​മ ഈ ​കം​പ്യൂ​ട്ട​ർ വി​റ്റു. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ലാ​ണ് ആ​പ്പി​ൾ വി​ദ​ഗ്ധ​നാ​യ കോ​റെ കൊ​യ​ൻ ഈ ​കം​പ്യൂ​ട്ട​ർ സ്വ​ന്ത​മാ​ക്കു​ന്ന​തെ​ന്ന് ആ​ർ​ആ​ർ അ​റി​യി​ച്ചു.

ആ​പ്പി​ൾ-1 കം​പ്യൂ​ട്ട​റി​നാ​യി സ്റ്റീ​വ് ജോ​ബ്സ് സ്വ​ന്തം കൈ​പ്പ​ട​യി​ലെ​ഴു​തി​യ പ​ര​സ്യ​വും ഇ​തേ ലേ​ല​ത്തി​ൽ വി​റ്റു​പോ​യി. 1.76 ല​ക്ഷം ഡോ​ള​ർ (1.45 ല​ക്ഷം കോ​ടി രൂ​പ) ഇ​തി​ന് വി​ല ല​ഭി​ച്ചു.

1976 മാ​ർ​ച്ച് 19ന് ​ജോ​ബ്സും വോ​സ്നി​യാ​ക്കും ചേ​ർ​ന്ന് ഒ​പ്പി​ട്ട ആ​പ്പി​ൾ ക​ന്പ​നി​യു​ടെ ര​ണ്ടാ​മ​ത്തെ ചെ​ക്ക് ലേ​ല​ത്തി​ൽ 1.35 ല​ക്ഷം ഡോ​ള​റി​നും (1.11 കോ​ടി രൂ​പ) വി​റ്റു​പോ​യി.