യൂത്ത് കോൺഗ്രസ് നേതാവിനു മർദനം: പ്രതിഷേധം സംഘടിപ്പിച്ചു
1590572
Wednesday, September 10, 2025 6:51 AM IST
വിതുര: യൂത്ത് കോണ്ഗ്രസ് നേതാവ് സുജിത്തിനെതിരെയുള്ള അതിക്രൂര പോലീസ് നടപടിക്കെതിരെ തൊളിക്കോട് ജംഗ്ഷനിൽ യൂത്ത് കോൺഗ്രസ് പ്രധിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
ജില്ലാ സെക്രട്ടറി അജീഷ്നാഥ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷൈൻ പുളിമൂട് അധ്യക്ഷത വഹിച്ചു. അസംബ്ലി സെക്രട്ടറി ഇജാസ് തൊളിക്കോട് സ്വാഗതം പറഞ്ഞു. അഖിൽ ദിലീപ്, ഫിറോസ് പാമ്പാടി, നൗഫാൻ നസീർ, ബിലാൽ ഇരപ്പിൽ, അഫ്സൽ ഹൽവ, അഫ്സൽ ഇരപ്പിൽ, മുബീൻ തുരുത്തി, ബാസിത്ത് തോട്ടുമുക്ക്, ഷിബിൻ ആനപ്പെട്ടി,
ഷാൻ താന്നിമൂട്, ഷാൻ പുളിമൂട്, ഷബീബ് പുളിമൂട്, സെയ്ദ് അഫ്സൽ, സഫ്ദർ ബിൻ ഹാഷിം, അജ്മൽ തോട്ടുമുക്ക്, കുഞ്ഞാലികുട്ടി, അൻസിൽ പതിനെട്ടിൽ, ആദിൽ തേക്കുംമൂട് തുടങ്ങിയവർ പങ്കെടുത്തു.