എസ്.ബി. നീലിമ ലാലിനെ ആദരിച്ചു
1590576
Wednesday, September 10, 2025 6:51 AM IST
നെടുമങ്ങാട്: മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ മെറിറ്റിൽ പ്രവേശനം എസ്.ബി. നീലിമ ലാലിന് സിപിഎം നെടുമങ്ങാട് ഏരിയ കമ്മിറ്റിയുടെ സ്നേഹോപഹാരം ഏരിയ സെക്രട്ടറി കെ.പി. പ്രമോഷ് കൈമാറി. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ്.എസ്. ബിജു, കെ. രാജേന്ദ്രൻ, ലേഖ സുരേഷ്, കെ. റഹീം, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. നജീബ്, ബ്രാഞ്ച് സെക്രട്ടറി സുധീർഖാൻ, കൗൺസിലർ ബി. ബിജു തുടങ്ങിയവർ പങ്കെടുത്തു.
സിപിഎം നേതാവായിരുന്ന സി. രാജപ്പൻ, നഗരസഭ മുൻ കൗൺസിലർ ജെ.കെ. സുധ എന്നിവരുടെ ചെറുമകളും പേരുമല രാസുലാലിൽ എസ്.ആർ. ഷൈജുലാൽ-ബീന ദന്പതികളുടെ മകളുമാണ് എസ്.ബി. നീലിമ ലാൽ.