വലയില്‍ കുടുങ്ങിയ മൂങ്ങയെ രക്ഷപ്പെടുത്തി
1590577
Wednesday, September 10, 2025 6:51 AM IST
പേരൂര്‍ക്കട: വലയില്‍ കുടുങ്ങിക്കിടന്ന മൂങ്ങയെ ഫയര്‍ഫോഴ്സ് സംഘമെത്തി രക്ഷപ്പെടുത്തി. പേരൂര്‍ക്കട കണ്‍കോര്‍ഡിയ സ്കൂള്‍ ഗ്രൗണ്ടില്‍ ക്രിക്കറ്റ് പരിശീലനത്തിനുവേണ്ടി കെട്ടിയിരുന്ന വലയിലാണു മൂങ്ങക്കുഞ്ഞ് കുടുങ്ങിയത്.
ഇവിടെ പ്രാക്ടീസ് ചെയ്യാനെത്തിയ സിഐഎഎഫ് അക്കാഡമിയിലെ കുട്ടികളാണ് മൂങ്ങ വലയില്‍ കുടുങ്ങിക്കിടക്കുന്ന വിവരം ഫയര്‍ഫോഴ്സില്‍ അറിയിക്കുന്നത്. തിരുവനന്തപുരം നിലയത്തില്‍നിന്ന് സീനിയര്‍ ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ ഷഹീര്‍,
വിഷ്ണു നാരായണന്, രതീഷ്, ഷിബിന്‍, എഫ്ആര്‍ഒ ഡ്രൈവര്‍ നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണു മൂങ്ങയെ രക്ഷപ്പെടുത്തിയത്. ചിറകിനു പരിക്കേറ്റ മൂങ്ങയെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം വഴുതക്കാട്ടെ വനംവകുപ്പിനു കൈമാറി.