ഗുരുധര്‍മപ്രചാരണ സമാപനവും ചതയദിനാഘോഷവും
1590578
Wednesday, September 10, 2025 6:51 AM IST
പാറശാല: കന്യാകുമാരി ജില്ലയിലെ പിരാകോട് ശ്രീനാരായണ ഗുരുദേവ ചാരിറ്റബിള്‍ ട്രസ്റ്റ് കീഴിലുള്ള ഗുരുമന്ദിരത്തില്‍ ഒരാഴ്ചയായി നീണ്ടു നിന്നിരുന്ന ഗുരുധര്മപ്രചാരണത്തിന്റെ സമാപനസമ്മേളനവും ചതയദിനാഘോഷവും നടന്നു.
കേണല്‍ സെക്യൂരിറ്റി സര്‍വീസ് എംഡിയും, കേരള നാടാര്‍ മഹാജന സംഘം സംസ്ഥാന പ്രസിഡന്റുമായ ഡോ. ജെ. ലോറന്‍സ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് പി. ശോഭനം അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി കെ. രാമചന്ദ്രന് സ്വാഗതം ആശംസിച്ചു.
ഗാന്ധി മിത്ര മണ്ഡലം ചെയര്മാന് അഡ്വ. ജയചന്ദ്രന് നായര്‍, യോഗാചാര്യൻ ഡോ.വേണുഗോപാലന്‍ നായര്‍, ബിജെപി സംസ്ഥാന സമിതി അംഗം മഞ്ചവിളാകം കാര്ത്തികേയന്, സിനിമ- സീരിയല്‍ നിര്‍മാതാവ് പ്രദീപ് മരുതത്തൂര്‍, സീരിയല്‍ നിര്‍മാതാവ് അമരവിള ശിവരാമന് തുടങ്ങിയവര്‍ പ്രസംഗിച്ചു.