ഓണ്‍ലൈന്‍ തട്ടിപ്പ്: നാലാഞ്ചിറ സ്വദേശിക്കു നഷ്ടമായത് 15 ലക്ഷം
1590575
Wednesday, September 10, 2025 6:51 AM IST
പേരൂര്‍ക്കട: ഓണ്‍ലൈന്‍ ട്രേഡിംഗിൽ നാലാഞ്ചിറ സ്വദേശിക്ക് 15.80 ലക്ഷം രൂപ നഷ്ടമായി. ഇതുസംബന്ധിച്ച് ഇദ്ദേഹം സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടുണ്ട്. വാട്ട്സ്ആപ്പ് വഴി വന്ന പരസ്യത്തിന്റെ ലിങ്ക് ഇദ്ദേഹം തുറക്കുകയായിരുന്നു. പരാതിക്കാരനെ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടും ടെലിഗ്രാം എന്ന സോഷ്യല്‍ മീഡിയയുടെ ഗ്രൂപ്പില്‍ അംഗമാക്കിയും വിവിധ തട്ടിപ്പ് ആപ്ലിക്കേഷനുകളും വെബ്സൈറ്റും ഡൗണ്‍ലോഡ് ചെയ്യിച്ചുമാണ് തട്ടിപ്പു നടത്തിയത്.
വന്‍തുക നല്‍കാമെന്നു വിശ്വസിപ്പിച്ച് കഴിഞ്ഞമാസം മുതല്‍ വിവിധ അക്കൗണ്ടുകളിലായി ഇദ്ദേഹം പണം നിക്ഷേപിക്കുകയായിരുന്നു. തട്ടിപ്പിന്റെ ഉറവിടം സൈബര്‍സെല്‍ ടീം അന്വേഷിച്ചുവരുന്നുണ്ട്.