മാ​ന​ന്ത​വാ​ടി: യാ​ത്രി​ക​ന്‍റെ കു​രു​ന്നു​ക​ൾ പു​ഞ്ചി​രി​ക്ക​ട്ടെ യാ​ത്രി​ക​നോ​ടൊ​പ്പം എ​ന്ന ടാ​ഗ് ലൈ​നി​ൽ ഹാ​പ്പി സ്കൂ​ളിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഞ്ഞോം ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഒ​ന്നു മു​ത​ൽ പ​ത്തു​വ​രെ​യു​ള്ള ക്ലാ​സി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

തു​ട​ർ​ച്ച​യാ​യ ആ​റാം വ​ർ​ഷ​മാ​ണ് വി​വി​ധ സ്കൂ​ളു​ക​ളി​ൽ യാ​ത്രി​ക​ൻ ഈ ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന​ത്. കു​ട്ടി​ക​ൾ​ക്ക് ഒ​രു വ​ർ​ഷ​ത്തേ​ക്ക് ആ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഹാ​പ്പി സ്കൂ​ളിം​ഗ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ച​ട​ങ്ങ് വാ​ർ​ഡ് അം​ഗം അ​ര​വി​ന്ദാ​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യാ​ത്രി​ക​ൻ ഫൗ​ണ്ട​ർ അ​ഷ്ക​ർ, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബാ​സിം, സു​മി​ത് എ​ക്സി​ക്യു​ട്ടീ​വ് അ​ഡ്മി​ൻ ദീ​പി​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഹെ​ഡ്മി​സ്ട്ര​സ് പി. ​സ്മി​ത, വാ​ർ​ഡ് അം​ഗം ഗ​ണേ​ഷ്, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ. ​ഇ​ബ്രാ​ഹിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.