ലഹരിവിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി നടത്തി
1570218
Wednesday, June 25, 2025 5:43 AM IST
പുൽപ്പള്ളി: ആടിക്കൊല്ലി ദേവമാത എഎൽപി സ്കൂളിൽ കുട്ടികൾ തയാറാക്കിയ ലഹരി വിരുദ്ധ സന്ദേശങ്ങളുമായി ലഹരിവിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി നടത്തി.
പ്രധാനാധ്യാപകൻ കെ.എം. അലക്സ് മാത്യു റാലി ഫ്ളാഗ് ഓഫ് ചെയ്തു. സോണിയ മാത്യു, സിസ്റ്റർ ആഗ്നസ് മാത്യൂസ്, അന്പിളി മാത്യു, വി.ടി. ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.