തെരഞ്ഞെടുപ്പ്: യുഡിഎഫ് ആഹ്ലാദപ്രകടനം നടത്തി
1570044
Tuesday, June 24, 2025 7:19 AM IST
കൽപ്പറ്റ: നിലന്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യുഡിഎഫ് കൽപ്പറ്റ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു.
കെപിസിസി അംഗം പി.പി. ആലി യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുൻസിപ്പൽ ചെയർമാൻ എൻ. മുസ്തഫ അധ്യക്ഷത വഹിച്ചു.
റസാഖ് കൽപ്പറ്റ, മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, ഗിരീഷ് കൽപ്പറ്റ, സി. ജയപ്രസാദ്, എ.പി. ഹമീദ്, കെ.കെ. രാജേന്ദ്രൻ, ഹർഷൽ കോന്നാടൻ, എസ്. മണി, മുജീബ് കേയംതൊടി, പി. വിനോദ് കുമാർ, സി.കെ. നാസർ, അലവി വടക്കേതിൽ, ഗോകുൽദാസ് കോട്ടയിൽ, ഒ.പി. മുഹമ്മദ് കുട്ടി, മുഹമ്മദ് ഫെബിൻ, കെ. അജിത, ആയിഷ പള്ളിയാൽ, ഡിന്റോ ജോസ്, ജൈന ജോയ്, ബിന്ദു ജോസ്, പി.ആർ. ബിന്ദു, രമ്യ ജയ പ്രസാദ്, കെ. ശശികുമാർ തുടങ്ങിയവർ നേതൃത്വം നൽകി.
വെണ്ണിയോട്: നിലന്പൂരിൽ ആര്യാടൻ ഷൗക്കത്തിന് വിജയം സമ്മാനിച്ച വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചുകൊണ്ടും ജനവികാരം എതിരായ പിണറായി സർക്കാർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വെണ്ണിയോട് അങ്ങാടിയിൽ ആഹ്ളാദ പ്രകടനം നടത്തി.
ചെയർമാൻ പി.സി. അബ്ദുള്ള, കണ്‍വീനർ സുരേഷ് ബാബു വാളൽ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി.സി. തങ്കച്ചൻ, പി.പി. റെനീഷ്, കെ.കെ. മുഹമ്മദലി, സി.കെ. ഇബ്രായി, ഒ.ജെ. മാത്യു, ടി. ഇബ്രായി, വി.ഡി. സാബു, ഇ.എഫ്. ബാബു, കെ.എം. ഷൗക്കത്തലി, പി.എൽ. അനീഷ്, പി.ഇ. വിനോജ്, രാജേഷ് പോൾ, എം. മമ്മുട്ടി, പ്രജീഷ് ജയിൻ എന്നിവർ നേതൃത്വം നൽകി.
മാനന്തവാടി: മാനന്തവാടിയിൽ യുഡിഎഫ് പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിൽ നിന്ന് തുടങ്ങിയ പ്രകടനം ടൗണ്‍ ചുറ്റി ഗാന്ധി പാർക്കിൽ അവസാനിച്ചു.
കോണ്‍ഗ്രസ് ബ്ലോക്ക് മണ്ഡലം പ്രസിഡന്റ് എ.എൻ. നിഷാന്ത്, ഡിസിസി ജനറൽ സെക്രട്ടറി പി.വി. ജോർജ്, ജേക്കബ് സെബാസ്റ്റ്യൻ, സി.കെ. രത്നവല്ലി, അസീസ് വാളാട്, പി.വി.എസ്. മൂസ തുടങ്ങിയവർ നേതൃത്വം നൽകി.