വായന പക്ഷാചരണം നടത്തി
1569132
Saturday, June 21, 2025 5:45 AM IST
തരിയോട്: സെന്റ് മേരിസ് യുപി സ്കൂളിൽ വായന ശീലത്തിന്റെ പ്രാധാന്യവും പി.എൻ. പണിക്കരുടെ ഓർമപ്പെടുത്തലുമായി വായനദിനം പാറത്തോട് ഭാവചിത്ര ഗ്രന്ഥശാലയുടെ സഹകരണത്തോടെ സംഘടിപ്പിച്ചു. "പുസ്തകം എന്റെ ചങ്ങാതി' എന്ന സന്ദേശം നിറഞ്ഞ പരിപാടിയിൽ സ്കൂൾ മാനേജർ റവ. ഫാ തോമസ് പ്ലാശനാൽ അധ്യക്ഷത വഹിച്ചു.
ഭാവച്ചിത്ര ഗ്രന്ഥശാല പ്രസിഡന്റും റിട്ട. പ്രധാനാധ്യാപകനുമായ എം. ജോർജ് ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ സർഗാത്മക രചനയായ "അക്ഷരമുറ്റം' ഭാവചിത്ര ഗ്രന്ഥശാല സെക്രട്ടറി ഷിനോജ് മാത്യു പ്രകാശനം ചെയ്തു.
പ്രധാന അധ്യാപകൻ സജി ജോൺ, പിടിഎ പ്രസിഡന്റ് പയസ് മാത്യു , എംപിടിഎ പ്രസിഡന്റ് ഷബാന അബ്ബാസ്, അലോണ റോസ് അഭിലാഷ് , നിവേദ് ക്രിസ്റ്റി ജയ്സൺ, സ്റ്റാഫ് സെക്രട്ടറി പി. അജീഷ് എന്നിവർ സംസാരിച്ചു.