പോത്തിറച്ചിയുടെ വർധിപ്പിച്ച വില പിൻവലിക്കണം: പാടിച്ചിറ പൗരസമിതി
1568600
Thursday, June 19, 2025 5:46 AM IST
പുൽപ്പള്ളി: മുള്ളൻകൊല്ലി, പുൽപ്പള്ളി മേഖലയിൽ പോത്തിറച്ചിക്ക് വർധിപ്പിച്ച വില പിൻവലിക്കണമെന്ന് പാടിച്ചിറ പൗരസമിതി കച്ചവടക്കാരോട് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസംവരെ കിലോ ഗ്രാമിന് 360 രൂപയായിരുന്നു പോത്തിറച്ചി വില. ഇത് ഒറ്റയടിക്ക് 40 രൂപ കൂടി 400 രൂപയാക്കി. സാധാരണക്കാരെ കൊള്ളയടിക്കുന്ന ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാവില്ല.
വിലവർധന പിൻവലിച്ചില്ലെങ്കിൽ മാർക്കറ്റുകൾക്കു മുന്പിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പു നൽകി. പ്രസിഡന്റ് മനോജ് കടുപ്പിൽ അധ്യക്ഷത വഹിച്ചു. പി.ടി. മാനുവൽ, ജിജോ മണ്ഡപത്തിൽ, സണ്ണി നാപ്പത്തഞ്ചിൽ, സീന ജിജോ എന്നിവർ പ്രസംഗിച്ചു.