സ്കൂളുകളെ വർണാഭമാക്കി പ്ലസ് വണ്‍ പ്രവേശനോത്സവം
1568593
Thursday, June 19, 2025 5:46 AM IST
കല്ലോടി: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ പ്രവേശനോത്സവം(വരവേൽപ്പ്-2025)നടത്തി. എടവക പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദുകുട്ടി ബ്രാൻ ഉദ്ഘാടനം ചെയ്തു. കൗമാരക്കാരുടെ മാനസിക സുസ്ഥിതി ഉറപ്പുവരുത്തുന്നതിന് സർക്കാർ നടപ്പാക്കുന്ന ’കൂടെയുണ്ട് കരുത്തേകാൻ’, ’താങ്ങായി തണലായി’ പദ്ധതികളുടെ സ്കൂൾതല ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
മാനേജർ ഫാ.സജി കോട്ടായിൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത കോർപറേറ്റ് എഡുക്കേഷണൽ ഏജൻസിയുടെ എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു പദ്ധതി ലോഗോ പ്രിൻസിപ്പൽ ബ്രിജേഷ് ബാബുവിന് നൽകി അദ്ദേഹം പ്രകാശനം ചെയ്തു. വാർഡ് അംഗം ജംഷീറ ഷിഹാബ്, പിടിഎ പ്രസിഡന്റ് സി.ജെ. ഷിജോ, വി. ജോസ്കുമാർ, ബിന്ദു ചെറിയാൻ, ആയിഷ റിൻഷ, പി. പ്രഫുൽ, വി.ആർ. ശ്രേയ എന്നിവർ പ്രസംഗിച്ചു.
2023-25 അധ്യയനവർഷം പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിച്ചു. കൂടെയുണ്ട് കരുത്തേകാൻ, താങ്ങായി തണലായി എന്നീ വിഷയങ്ങളിൽ യഥാക്രമം ജെമിനി ജോസ്, എസ്. രമ്യ എന്നിവർ ക്ലാസെടത്തു. പ്രിൻസിപ്പൽ ബ്രിജേഷ് ബാബു സ്വാഗതം പറഞ്ഞു. കലാപരിപാടികൾ നടന്നു.
മീനങ്ങാടി: പ്ലസ് വണ്‍ വിദ്യാർഥികളുടെ ജില്ലാതല പ്രവേശനോത്സവം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ് അക്ഷരജ്യോതി തെളിയിച്ചു.
ഹയർ സെക്കൻഡറി കോ ഓർഡിനേറ്റർ ഷിവി കൃഷ്ണൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗം സിന്ധു ശ്രീധരൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി. വേണുഗോപാൽ, ടി.പി. ഷിജു, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ, വി. അനിൽകുമാർ, വിദ്യാകിരണം കോഓർഡിനേറ്റർ വത്സണ്‍ തോമസ്, പിടിഎ പ്രസിഡന്റ് എസ്. ഹാജിസ്,
പ്രധാനാധ്യാപകൻ ഡോ.കെ.ടി. അഷ്റഫ്, ഡോ.ബാവ കെ. പാലുകുന്ന്, പി.കെസരിത, പി.ടി. ജോസ്, ടി.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
കൽപ്പറ്റ: എസ്കെഎംജെ സ്കൂളിൽ പ്ലസ് വണ്‍ പ്രവേശനോത്സവം ’വരവേൽപ്പ്-2025’ എന്ന പേരിൽ നടത്തി. മുനിസിപ്പൽ കൗണ്‍സിലർ ടി. മണി ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡന്റ് ബിനി സതീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ, കണിയാന്പറ്റ പഞ്ചായത്ത് അംഗം നജീബ്, പ്രിൻസിപ്പൽ എം. വിവേകാനന്ദൻ, വൈസ് പ്രിൻസിപ്പൽ എം.പി. കൃഷ്ണകുമാർ, സ്റ്റാഫ് സെക്രട്ടറി പി.പി. അജിത്ത് എന്നിവർ പ്രസംഗിച്ചു. ’കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിയുടെ ഭാഗമായി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. റിസോഴ്സ് അധ്യാപകരായ കെ.ഷാജി, എ. സ്മിത എന്നിവർ നേതൃത്വം നൽകി.
തരുവണ: ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷഷൻതല പ്ലസ് വണ്‍ പ്രവേശനോത്സവം ജിഎച്ച്എസ്എസിൽ നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ.സി.കെ. നജുമുദ്ദീൻ അധ്യക്ഷത വഹിച്ചു. എം. പ്രദീപ്കുമാർ, സി. അശോകൻ, ഹെഡ്മാസ്റ്റർ മുസ്തഫ, കെ. ശ്രീജ, അതുല്യ എന്നിവർ പ്രസംഗിച്ചു.
സുൽത്താൻ ബത്തേരി: പ്ലസ് വണ്‍ മുനിസിപ്പൽതല പ്രവേശനോത്സവം ഗവ.സർവജന ഹയർ സെക്കൻഡറി സ്കൂളിൽ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.കെ. ശ്രീജൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, വി.കെ. സുനിൽകുമാർ, എസ്എംസി ചെയർമാൻ സുഭാഷ് ബാബു, ഹെഡ്മിസ്ട്രസ് ബിജി വർഗീസ് എന്നിവർ പ്രസംഗിച്ചു. രക്ഷിതാക്കൾക്കു നൽകിയ ക്ലാസിന് സുനിത ഇല്ലത്ത്, പി.ജി. ഷാനി എന്നിവർ നേതൃത്വം നൽകി.
കാവുമന്ദം: തരിയോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്‍ പ്രവേശനോത്സവംപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബെന്നി മാത്യു അധ്യക്ഷത വഹിച്ചു.
ജിഷ എം. പോൾ, എൻ.പി. മാത്യു, പി.കെ. സാജിദ്, എൻ. സജ്ന, നജ ഫാത്തിമ, എ. ജാഫർ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ എം. രാധിക സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എ. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു.