ഓണമുണ്ണാൻ നാടൻകനി പദ്ധതി ഉദ്ഘാടനം ചെയ്തു
1568317
Wednesday, June 18, 2025 5:13 AM IST
പുൽപ്പള്ളി: കുടുംബശ്രീ നടപ്പാക്കുന്ന ഓണമുണ്ണാൻ നാടൻകനി പദ്ധതിയുടെ ഭാഗമായുള്ള പച്ചക്കറിത്തൈ നടീലിന്റെ ജില്ലാതല ഉദ്ഘാടനം ഗൃഹന്നൂരിൽ സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു.
കുടുംബശ്രീ ഡിഎംസി ബാലസുബ്രഹ്മണ്യം, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി ബെന്നി, പി.ഡി. സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി ആക്കാന്തിരി,
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ജിസ്റ മുനീർ, ഷിനു കച്ചിറയിൽ, ഷൈജു പഞ്ഞിത്തോപ്പിൽ, പഞ്ചായത്തംഗങ്ങളായ ശാന്തിനി പ്രകാശ്, പി.എസ്. കലേഷ്, ജോസ് നെല്ലേടം, സിഡിഎസ് ചെയർപേഴ്സണ് ജലജ സജി, കുടുംബശ്രീ എഡിഎംസി അമീൻ തുടങ്ങിയവർ പ്രസംഗിച്ചു.